Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാട്ടാനകൾ ആലത്തൂർ...

കാട്ടാനകൾ ആലത്തൂർ താലൂക്കിൽ; ജാഗ്രതയോടെ ഉ​േദ്യാഗസ്​ഥസംഘം

text_fields
bookmark_border
ആലത്തൂർ: പാലക്കാട് ജില്ലയിലെ മാത്തൂർ ഭാഗത്ത് ചൊവ്വാഴ്ചയെത്തിയ കാട്ടാനകൾ ബുധനാഴ്ച രാവിലെ കുത്തനൂർ പഞ്ചായത്തിലൂടെ കടന്ന് കാവശ്ശേരി പഞ്ചായത്തിലെ തോലമ്പുഴ ഭാഗത്തെ കാട്ടിലെത്തി. നൂറുകണക്കിനാളുകൾ പിന്നാലെകൂടി. കാവശ്ശേരി പഞ്ചായത്തിലെ വനമേഖലയിലാണ് ഒരു പിടിയാനയും കുട്ടിയാനയുമെത്തിയത്. വനം-പൊലീസ് വിഭാഗങ്ങൾ പ്രദേശം വളഞ്ഞ് ജനത്തെ നിയന്ത്രിച്ചു. വെയിലായതിനാൽ നടന്നു ക്ഷീണിച്ച പിടിയാനയും കുട്ടിയും കാട്ടിലെ തണൽ ഭാഗത്ത് വിശ്രമത്തിലാണ്. ജനവാസ മേഖലയുടെ ഏകദേശം നൂറുമീറ്റർ അകലെയാണ് ആനകൾ തമ്പടിച്ചിരിക്കുന്നത്. ആറാപ്പുഴ, മുത്താനോട്, പൂളക്കൽകാട് എന്നിവിടങ്ങളിൽ രാവിലെ കറങ്ങിയ ശേഷമാണ് തോലമ്പുഴ ഭാഗത്ത് നിലയുറപ്പിച്ചത്. വൈകീട്ട് തോലമ്പുഴയിലെ ബാലകൃഷ്ണ​െൻറ പൈനാപ്പിൾ തോട്ടത്തിന് സമീപം ആനകളെത്തി. പാലക്കാട് ഡി.എഫ്.ഒ നരേന്ദ്രനാഥി​െൻറ നേതൃത്വത്തിൽ നൂറ്റിയമ്പതോളം വരുന്ന വനം-പൊലീസ് വിഭാഗങ്ങൾ പ്രദേശത്ത് ജാഗ്രതനിർദേശം നൽകി. കാവശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് പി.സി. ഭാമ, തരൂർ പഞ്ചായത്ത് പ്രസിഡൻറ് പി. മനോജ്കുമാർ എന്നിവർ സൗകര്യങ്ങൾ നൽകി രംഗത്തുണ്ട്. ആനകൾ ബുധനാഴ്ച എത്തിയ പ്രദേശം കുത്തനൂർ, എരിമയൂർ പഞ്ചായത്തുകൾ ഉൾപ്പെടെ അഞ്ച് പഞ്ചായത്തുകളുടെ അതിർത്തി വരുന്ന വനമേഖലയാണ്. ആലത്തൂർ എസ്.ഐ മുഹമ്മദ് കാസിം, എ.എസ്.ഐ സുന്ദരൻ, ഫോറസ്റ്റ് റേഞ്ച് ഓഫിസർ അജിത്, മറ്റ് റേഞ്ചുകളിലെ ഓഫിസർമാരും വനപാലകരും സ്ഥിതിഗതികൾ നിയന്ത്രിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story