Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകായകൽപ അവാർഡ് കടലുണ്ടി ...

കായകൽപ അവാർഡ് കടലുണ്ടി നഗരം പ്രാഥമികാരോഗ്യ കേന്ദ്രം ഏറ്റുവാങ്ങി

text_fields
bookmark_border
വള്ളിക്കുന്ന്: മെച്ചപ്പെട്ട ആരോഗ്യപരിപാലന പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തൽ, മാലിന്യ സംസ്കരണം, അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയിൽ ഉയർന്ന നിലവാരം പുലർത്തുന്ന വള്ളിക്കുന്നിലെ കടലുണ്ടി നഗരം പ്രാഥമികാരോഗ്യ കേന്ദ്രം സംസ്ഥാന സർക്കാറി​െൻറ കായകൽപ അവാർഡ് ഏറ്റുവാങ്ങി. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും, മോമെേൻറായുമടങ്ങുന്നതാണ് അവാർഡ്. തിരുവനന്തപുരം ടാഗോർ ഹാളിൽ നടന്ന പരിപാടിയിൽ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയിൽനിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എൻ. ശോഭന, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. ദാസൻ, മെഡിക്കൽ ഓഫിസർ ഡോ. ശ്രീകുമാർ, സാബു, ശിഖ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. തീരദേശ മേഖലയിൽ ഈ അവാർഡ് വാങ്ങുന്ന ആദ്യത്തെ ഹെൽത്ത് സ​െൻററാണ് കടലുണ്ടിനഗരം പ്രാഥമികാരോഗ്യ കേന്ദ്രം.
Show Full Article
TAGS:LOCAL NEWS 
Next Story