Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപള്ളിപ്പറമ്പിൽ വീണ്ടും ...

പള്ളിപ്പറമ്പിൽ വീണ്ടും അപകടം; മിനിലോറി ​ വൈദ്യുതിത്തൂണിലിടിച്ച്​ രണ്ടുപേർക്ക്​ പരിക്ക്​

text_fields
bookmark_border
പാങ്ങ്: പള്ളിപ്പറമ്പിൽ അപകടമൊഴിയുന്നില്ല. നിയന്ത്രണംവിട്ട മിനിലോറി വൈദ്യുതിത്തൂണിലിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. പെരിന്തൽമണ്ണയിൽനിന്ന് കാടാമ്പുഴയിലേക്ക് പോകുന്ന മിനിലോറിയാണ് പള്ളിപ്പറമ്പ് വളവിൽ നിയന്ത്രണംവിട്ടത്. ബസ് സ്റ്റോപ്പിന് സമീപത്തെ വൈദ്യുതിത്തൂണിലിടിച്ചാണ് വണ്ടി നിന്നത്. നാല് പേരാണ് വണ്ടിയിലുണ്ടായിരുന്നത്. കഴിഞ്ഞ 22 ദിവസത്തിനിടെ ചെറുതും വലുതുമായി പത്തിലധികം അപകടങ്ങളാണ് ഇവിടെ നടന്നത്. ഇതേതുടർന്ന് സ്ഥലം സന്ദർശിച്ച പി.ഡബ്ല്യു.ഡി റോഡ് ഉദ്യോഗസ്ഥർ അപകടങ്ങളൊഴിവാക്കാൻ സൂചനബോർഡുകൾ സ്ഥാപിക്കുമെന്നും സ്ഥലം ലഭ്യമാകുന്നമുറക്ക് റോഡ് വീതികൂട്ടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഉറപ്പ് നൽകിയിരുന്നു. കുത്തനെയുള്ള ഇറക്കവും കൊടും വളവുകളുമാണ് നിരന്തരം അപകടമുണ്ടാകാൻ കാരണം.
Show Full Article
TAGS:LOCAL NEWS 
Next Story