Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്​കൂൾ വാർഷികവും...

സ്​കൂൾ വാർഷികവും യാത്രയയപ്പും

text_fields
bookmark_border
കാളികാവ്: പുല്ലങ്കോട് ജി.എം.എൽ.പി സ്കൂൾ 72ാം വാർഷികവും യാത്രയയപ്പ് സമ്മേളനവും കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ഖാലിദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 34 വർഷത്തെ അധ്യാപക ജീവിതത്തിന് ശേഷം ജോലിയിൽനിന്ന് വിരമിക്കുന്ന പ്രധാനാധ്യാപിക എ.കെ. ലൈല ടീച്ചർക്ക് യാത്രയയപ്പ് നൽകി. പി.ടി.എയുടെ ഉപഹാരം ബ്ലോക്ക് പഞ്ചായത്ത് അംഗം പൈനാട്ടിൽ അഷ്റഫ് കൈമാറി. സ്കൂൾ സ്റ്റാഫി‍​െൻറ ഉപഹാരം സ്റ്റാഫ് സെക്രട്ടറി എസ്. വിനീഷ് നൽകി. കൂടാതെ, പൂർവ വിദ്യാർഥികളും ടീച്ചർക്ക് ഉപഹാരം നൽകി. ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ മാത്യു അധ്യക്ഷത വഹിച്ചു. വാർഡ് മെംബർമാരായ കെ.എസ്. അൻവർ, കെ. ജിഷ, പി.ടി.എ പ്രസിഡൻറ് കെ.കെ. അബ്ദുൽ നാസർ, പ്രധാനാധ്യാപകൻ ജോസഫ് മാത്യു, എസ്.ആർ.ജി കൺവീനർ എ.സി. ഷിജു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story