Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചെമ്മാട്ടെ അക്രമം:...

ചെമ്മാട്ടെ അക്രമം: മൂന്ന് ലീഗ് പ്രവര്‍ത്തകരെ അറസ്​റ്റ്​ ചെയ്തു

text_fields
bookmark_border
തിരൂരങ്ങാടി: പെരിന്തല്‍ണ്ണ മുസ്‌ലിം ലീഗ് ഓഫിസ് അക്രമവുമായി ബന്ധപ്പെട്ട് ജനുവരി 23ന് തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെ പ്രതിഷേധ പ്രകടനത്തെ ചൊല്ലി ചെമ്മാട് ടൗണിൽ എം.എസ്.എഫ്-എസ്.എഫ്.ഐ സംഘർഷത്തെ തുടർന്നുണ്ടായ അക്രമത്തിൽ മൂന്ന് ലീഗ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂരങ്ങാടി മണ്ഡലം എം.എസ്.എഫ് വൈസ് പ്രസിഡൻറ് സി.കെ. നഗര്‍ സ്വദേശി കെ.വി. മുഹമ്മദ് അസ്ലം (24), മുസ്‌ലിം യൂത്ത്‌ ലീഗ് പ്രവര്‍ത്തകനും മൂന്നിയൂര്‍ സ്വദേശിയുമായ ജൈസല്‍ (39), കക്കാട് സ്വദേശി മുഹമ്മദ് റാഷിദ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചെമ്മാട് സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ സി.പി.എം പ്രവര്‍ത്തകരെ മർദിച്ചെന്ന പരാതിയിലാണ് പൊലീസ് നടപടി. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി ഇവരെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story