Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാറാക്കര എ.യു.പി...

മാറാക്കര എ.യു.പി സ്​കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും

text_fields
bookmark_border
വളാഞ്ചേരി: മാറാക്കര എ.യു.പി സ്കൂൾ 90ാം വാർഷികവും യാത്രയയപ്പ് സമ്മേളനവും വിവിധ പരിപാടികളോടെ വ്യാഴം, വെള്ളി ദിവസങ്ങളിലായി നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച രാവിലെ 10ന് സ്കൂൾ പാർലമ​െൻറ് സദസ്സ് സംഘടിപ്പിക്കും. ശനിയാഴ്ച രാവിലെ 10 മുതൽ വിവിധ കലാപരിപാടികൾ നടത്തും. വൈകീട്ട് അഞ്ചിന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ഗഫൂർ മണ്ടായപ്പുറം, ജന. കൺവീനർ വി.ടി. തങ്ങൾ, പി.ടി.എ വൈസ് പ്രസിഡൻറ് ഷാബു ചാരത്ത്, പുഷ്പരാജൻ, സ്റ്റാഫ് സെക്രട്ടറി പി.എസ്. ലത, േപ്രാഗ്രാം കമ്മിറ്റി കൺവീനർ കെ. പ്രകാശൻ, എൻ.എം. പരമേശ്വരൻ, ഹനീഫ മണ്ടായപ്പുറം എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story