Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോളറ: നഗരസഭയിലെ വെള്ളം ...

കോളറ: നഗരസഭയിലെ വെള്ളം കുടിക്കാൻ യോഗ‍്യമല്ലാത്തതെന്ന് പരിശോധന ഫലം

text_fields
bookmark_border
നിലമ്പൂർ: നഗരസഭയിലും മമ്പാട് പഞ്ചായത്തിലും കോളറ സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ‍്യവകുപ്പ് ശേഖരിച്ച വെള്ളത്തി‍​െൻറ സാമ്പിൾ പരിശോധന ഫലം ലഭിച്ചു. നിലമ്പൂർ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽനിന്ന് 15ഓളം സാമ്പിളുകളാണ് ആരോഗ‍്യവകുപ്പ് ശേഖരിച്ച് പരിശോധനക്ക് അയച്ചിരുന്നത്. ഇതിൽ എട്ടെണ്ണത്തി‍​െൻറ ഫലമാണ് ലഭിച്ചത്. പച്ചക്ക് കുടിക്കാൻ യോഗ‍്യമല്ലാത്ത വെള്ളമാണിതെന്നാണ് മുഴുവൻ പരിശോധന ഫലങ്ങളും പറയുന്നത്. ക്വാളിഫോമി‍​െൻറ അളവ് വളരെ കൂടുതലാണെന്നാണ് കണ്ടെത്തൽ. വയറിളക്കം, ഛർദ്ദി, തലകറക്കം തുടങ്ങിയവയുണ്ടാവും. ജല അതോറിറ്റി നഗരസഭയിൽ വിതരണം ചെയ്യുന്ന കുടിവെള്ളവും ഈ പട്ടികയിൽപ്പെടും. ഉപയോഗശൂന‍്യമായ വെള്ളമാണിതെന്നും ജാഗ്രത പുലർത്തണമെന്നും ജില്ല മെഡിക്കൽ ഓഫിസർ ജല അതോറിറ്റിയുടെ ജില്ല ഓഫിസിൽ വിവരം നൽകിയിട്ടുണ്ട്. വിവിധ സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽനിന്ന് ശേഖരിച്ച വെള്ളത്തി‍​െൻറ പരിശോധന ഫലമാണ് ലഭിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് പാത്തോളജി വിഭാഗമാണ് വെള്ളത്തി‍​െൻറ സാമ്പിൾ സൂക്ഷ്മ പരിശോധന നടത്തിയത്. വിവിധ തലങ്ങളിലെ പരിശോധന പൂർത്തിയാക്കിയ ശേഷമാണ് ബുധനാഴ്ച അന്തിമ റിപ്പോർട്ട് ആരോഗ‍്യവകുപ്പിന് കൈമാറിയത്. അതേസമയം, വെള്ളത്തിൽ കോളറ രോഗവാഹകരായ അണുകളുടെ സാന്നിധ‍്യം പരിശോധനയിൽ കണ്ടെത്തിയിട്ടില്ല. നിലമ്പൂർ നഗരസഭയെ കൂടാതെ മൂത്തേടം ഗ്രാമപഞ്ചായത്തിൽനിന്നും വെള്ളത്തി‍​െൻറ സാമ്പിൾ പരിശോധനക്കെടുത്തിരുന്നു. ഇതി‍​െൻറ ഫലം ലഭിച്ചിട്ടില്ല. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ എന്ന് ആരോഗ‍്യവകുപ്പ് നിർേദശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ മാസം ആദ‍്യവാരത്തിലാണ് നിലമ്പൂരിൽ രണ്ടുപേർക്ക് കോളറ സ്ഥിരീകരിച്ചത്. ഇതേതുടർന്ന് ആരോഗ‍്യവകുപ്പ് പരിശോധന ശക്തിപ്പെടുത്തിയിരുന്നു. നഗരസഭയിലെ മുഴുവൻ വാർഡുകളിലും അടിയന്തരമായി ഗ്രാമസഭകൾ വിളിച്ചു ചേർത്ത് ബോധവത്കരണം നൽകിയിരുന്നു. ചുങ്കത്തറ ബ്ലോക്ക് ആരോഗ‍്യവകുപ്പി‍​െൻറ നേതൃത്വത്തിൽ ഇപ്പോഴും പ്രതിരോധ പ്രവർത്തനം നടക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story