Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right​ലോകത്തോട്...

​ലോകത്തോട് സംവദിക്കുന്ന സംസ്‌കാരം കാമ്പസുകളില്‍നിന്ന്​ ആരംഭിക്കണം ^മുനവ്വറലി തങ്ങള്‍

text_fields
bookmark_border
ലോകത്തോട് സംവദിക്കുന്ന സംസ്‌കാരം കാമ്പസുകളില്‍നിന്ന് ആരംഭിക്കണം -മുനവ്വറലി തങ്ങള്‍ നിലമ്പൂര്‍: ലോകത്തോട് സംവദിക്കുന്ന സംസ്‌കാരം കാമ്പസുകളില്‍നിന്ന് ആരംഭിക്കണമെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. അമല്‍ സാംസ്‌കാരിക പഠന ഗവേഷണ കേന്ദ്രത്തി‍​െൻറ ആഭിമുഖ്യത്തില്‍ നാലകത്ത് ബീരാന്‍ ഹാജി, ഡോ. എം. ഉസ്മാന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.വി. അബ്ദുല്‍ വഹാബ് എം.പി അധ്യക്ഷത വഹിച്ചു. 'ഇന്ത്യന്‍ ജനാധിപത്യവും ന്യൂനപക്ഷങ്ങളും' വിഷയത്തില്‍ എം.ഐ. തങ്ങള്‍ പ്രഭാഷണം നടത്തി. പി.എം.എ. ഗഫൂര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ഡോ. എം. ഉസ്മാന്‍, മാനേജിങ് കമ്മിറ്റി പ്രസിഡൻറ് പി.വി. അലിമുബാറക്ക്, നഗരസഭ വൈസ് ചെയര്‍മാന്‍ പി.വി. ഹംസ, ചാലിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. ഉസ്മാന്‍, പി.എം. ഉസ്മാനലി, കെ.ടി. കുഞ്ഞാന്‍, വി. ഉമ്മര്‍കോയ, എം.എം. നദ്‌വി, കല്ലട കുഞ്ഞിമുഹമ്മദ്, കല്ലായി കുഞ്ഞാന്‍, മലബാര്‍ മൂസഹാജി, കോഒാഡിനേറ്റര്‍ സി. ശിഹാബുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. നിലമ്പൂര്‍ യതീംഖാന ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപനവും ചടങ്ങില്‍ നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story