Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറവന്യൂ വകുപ്പി​െൻറ...

റവന്യൂ വകുപ്പി​െൻറ മിന്നൽ പരിശോധന; അനധികൃതമായി കല്ല്​ കയറ്റിയ ആറ് ടിപ്പര്‍ ലോറികള്‍ പിടിച്ചെടുത്തു

text_fields
bookmark_border
തിരൂരങ്ങാടി: കണ്ണമംഗലം വില്ലേജ് ചെരിപ്പടിമലയിലെ ക്വാറികളില്‍നിന്ന് അനധികൃതമായി കല്ല് കയറ്റി കൊണ്ടുപോവുകയായിരുന്ന ആറ് ടിപ്പര്‍ ലോറികള്‍ റവന്യൂ വകുപ്പ് പിടിച്ചെടുത്തു. കരിങ്കല്ല് നിറച്ച അഞ്ച് ലോറികളും ചെങ്കല്ലുമായെത്തിയ ഒരു ലോറിയുമാണ് പിടികൂടിയത്. തിരൂരങ്ങാടി തഹസില്‍ദാര്‍ പി. ഷാജുവി​െൻറ നേതൃത്വത്തില്‍ ബുധനാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് ലോറികള്‍ പിടികൂടിയത്. ജിയോളജി വകുപ്പിൽ പിഴ അടക്കുന്ന മുറക്ക് പിടിച്ചെടുത്ത ലോറികൾ വിട്ടയക്കും. ഇവിടെ അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പരാതിയുണ്ടായിരുന്നതായും വരുംദിവസങ്ങളില്‍ പരിശോധന തുടരുമെന്നും തഹസില്‍ദാര്‍ അറിയിച്ചു. പരിശോധനക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ പി. പ്രശാന്ത്, കെ. ഷാജു, റവന്യൂ വകുപ്പ് ജീവനക്കാരായ ടി. നൂറുദ്ദീന്‍, പി.വി. ഷാജി, സലാം, പി. ഖാലിദ് എന്നിവരും നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story