Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബി.ജെ.പി വിരുദ്ധ...

ബി.ജെ.പി വിരുദ്ധ വോട്ടുകൾ പരമാവധി സമാഹരിക്കണം ^യെച്ചൂരി

text_fields
bookmark_border
ബി.ജെ.പി വിരുദ്ധ വോട്ടുകൾ പരമാവധി സമാഹരിക്കണം -യെച്ചൂരി കോയമ്പത്തൂർ: വരുന്ന തെരഞ്ഞെടുപ്പുകളിൽ പരമാവധി ബി.ജെ.പി വിരുദ്ധ വോട്ടുകൾ സമാഹരിക്കുന്നതിൽ പ്രവർത്തകർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തൂത്തുക്കുടിയിൽ സി.പി.എം തമിഴ്നാട് സംസ്ഥാന സമ്മേളന സമാപന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ അപകടകരമായ സാഹചര്യത്തിലേക്കാണ് ബി.ജെ.പി നയിക്കുന്നത്. യഥാർഥത്തിൽ രാജ്യത്തെ ഏറ്റവും വലിയ അഴിമതി സർക്കാറായി മോദി സർക്കാർ മാറി. ഇന്ത്യയിലെ 80,000 കോടിയോളം വരുന്ന കാർഷിക വായ്പ എഴുതിത്തള്ളാൻ ഫണ്ടില്ലെന്ന് പറയുന്ന ബി.ജെ.പി സർക്കാർ മോദിയുടെ കോർപറേറ്റ് സുഹൃത്തുക്കൾക്ക് നാലുവർഷത്തിനിടെ രണ്ട് ലക്ഷം കോടി രൂപയുടെ വായ്പ ഇളവ് അനുവദിച്ചു. മോദിയുടെയും ബി.ജെ.പിയുടെയും കളിപ്പാവയായി മാറിയിരിക്കയാണ് തമിഴ്നാട്ടിലെ അണ്ണാ ഡി.എം.കെ സർക്കാർ. അണ്ണാ ഡി.എം.കെയിലെ ലയനത്തിന് മോദി നിർബന്ധം ചെലുത്തിയതായ ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവത്തി​െൻറ ഏറ്റുപറച്ചിൽ ഇതിന് തെളിവാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി. നേരത്തെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന റെഡ് വളൻറിയർ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. മാർച്ചിനിടയിലേക്ക് വാഹനങ്ങൾ കടത്തിവിട്ട പൊലീസ് നടപടിയെ പ്രവർത്തകർ ചോദ്യം ചെയ്തത് ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ലാത്തിവീശി. പൊലീസുകാരും പാർട്ടി പ്രവർത്തകരും ഉൾപ്പെടെ 15ഒാളം പേർക്ക് പരിക്കേറ്റു.
Show Full Article
TAGS:LOCAL NEWS 
Next Story