Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭാരതപ്പുഴയിലെ...

ഭാരതപ്പുഴയിലെ അഗ്​നിബാധ ജീവജാലങ്ങൾക്ക് ഭീഷണിയാവുന്നു

text_fields
bookmark_border
കുറ്റിപ്പുറം: ഭാരതപ്പുഴയിലെ പുൽക്കാടുകൾക്ക് തീപിടിക്കുന്നത് പുഴയിൽ വസിക്കുന്ന ജീവജാലങ്ങൾക്ക് ഭീഷണിയാകുന്നു. ഉണങ്ങി നിൽക്കുന്ന ചെങ്ങണക്കാടുകൾക്ക് സാമൂഹിക വിരുദ്ധർ തീയിടുന്നതാണു ജൈവവൈവിധ്യം നശിക്കാനുള്ള കാരണം. വേനൽക്കാലമായതോടെ വംശനാശ ഭീഷണി നേരിടുന്ന വിവിധ പക്ഷികളും ചെറുജീവികളും മുട്ടയിട്ട് അടയിരിക്കുന്ന കാലമാണ്. ഇത്തരം ജീവികൾ വെന്തുരുകുന്നത് നിത്യക്കാഴ്ചയായി മാറി. പുഴക്ക് നടുവിലായതിനാൽ തീ പടർന്ന് ജനവാസ കേന്ദ്രത്തിലേക്ക് വരില്ലെന്ന ഉറപ്പിലാണ് പലപ്പോഴും സാമൂഹിക വിരുദ്ധർ പുഴയിൽ തീയിടുന്നത്. വൈകുന്നേരങ്ങളിൽ മദ്യപിക്കാനെത്തുന്നവരാണിതിനു പിന്നിലെന്ന് നാട്ടുകാർ പറയുന്നു. വേനലായതോടെ തീറ്റ തേടിയെത്തുന്ന നാൽക്കാലികളും തീയിലകപ്പെടാനുള്ള സാധ്യതയേറെയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story