Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎൻജി. കോളജ് സംഘർഷം:...

എൻജി. കോളജ് സംഘർഷം: ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
അറസ്റ്റ് ചെയ്തത് പരാതിക്കാരനെയെന്ന് കോളജ് അധികൃതർ തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല എൻജിനീയറിങ് കോളജിലെ അക്രമസംഭവങ്ങളിൽ ഒരു വിദ്യാർഥിയെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാംവർഷ വിദ്യാർഥിയെയാണ് അറസ്റ്റ് ചെയ്തത്. എന്നാൽ, സുരക്ഷ നൽകാനെന്ന വ്യാജേന പൊലീസ് അകാരണമായാണ് കസ്റ്റഡിയിലെടുത്തതെന്ന് വിദ്യാർഥികൾ ആരോപിച്ചു. ഒരു വിഭാഗം വിദ്യാർഥികളെ ക്ലാസ്റൂമിൽ പൂട്ടിയിട്ട്‌ അക്രമം നടത്തിയ എസ്.എഫ്‌.ഐ പ്രവർത്തകർക്കെതിരെ പരാതി നൽകിയ വിദ്യാർഥിയെ തെറ്റിദ്ധരിപ്പിച്ചാണ് എസ്‌.ഐ കസ്റ്റഡിയിലെടുത്തതെന്നാണ് വിദ്യാർഥികളും കോളജ് അധികൃതരും ആരോപിക്കുന്നത്. യൂനിയൻ ചെയർമാൻ പി.കെ. മുഹമ്മദ്‌ അനസ്‌, ദിലീഷ്‌, മുഹമ്മദ്‌ ഹമീദ്‌ എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ വൈസ്‌ ചാൻസലറുടെ നിർദേശപ്രകാരം വിദ്യാർഥികൾക്ക്‌ സുരക്ഷയൊരുക്കാനെത്തിയപ്പോഴാണ് കസ്റ്റഡിയെന്നാണ് പരാതി. പ്രിൻസിപ്പലുമായി എസ്‌.ഐ വാക്തർക്കത്തിൽ ഏർപ്പെട്ടതായും വിദ്യാർഥികൾ പറഞ്ഞു. പ്രിൻസിപ്പൽ വി.സിക്ക്‌ പരാതി നൽകി. തിങ്കളാഴ്ച വിദ്യാർഥികളുടെ ആക്രമണത്തിൽ പരിക്കേറ്റ ശ്രീജിത്ത് എന്ന വിദ്യാർഥിയുടെ പരാതിയിലാണ് മൂന്നാംവർഷ വിദ്യാർഥിയെ അറസ്റ്റ് ചെയ്തതെന്നും വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും എസ്.ഐ നാസർ പറഞ്ഞു. എൻജിനീയറിങ് കോളജ് വിദ്യാർഥികൾ താമസിക്കുന്ന ക്വാർട്ടേഴ്സിന് നേരെ ചൊവ്വാഴ്ചയും അക്രമം നടന്നിരുന്നു. വിദ്യാർഥികൾ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് അക്രമം.
Show Full Article
TAGS:LOCAL NEWS 
Next Story