Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎതിർപ്പ്​ അവഗണിച്ച്​...

എതിർപ്പ്​ അവഗണിച്ച്​ കെ.എഫ്​.ഡി.സി എം.ഡി നിയമനവുമായി സി.പി.​െഎ

text_fields
bookmark_border
പത്തനംതിട്ട: ജീവനക്കാരുടെ എതിർപ്പ് അവഗണിച്ച് പൊതുമേഖല സ്ഥാപനമായ കേരള വനം വികസന കോർപറേഷനിലെ (കെ.എഫ്.ഡി.സി) മാനേജിങ് ഡയറക്ടർ നിയമനവുമായി സി.പി.െഎ മുന്നോട്ട്. സർവിസിൽനിന്ന് വിരമിച്ചശേഷം െഎ.എഫ്.എസ് ലഭിച്ചതിനെത്തുടർന്ന് തിരിച്ചുവിളിച്ച െഡപ്യൂട്ടി കൺസർവേറ്റർ തസ്തികയിലുള്ള ഉദ്യോഗസ്ഥനെ എം.ഡിയായി നിയമിക്കാനാണ് തീരുമാനിച്ചത്. സർവിസ് ചട്ടങ്ങൾ ചൂണ്ടിക്കാട്ടി സെക്രേട്ടറിയറ്റിലെ ഉദ്യോഗസ്ഥരും കെ.എഫ്.ഡി.സിയിലെ ജീവനക്കാരും ഇതിനെ എതിർത്തു. എന്നാൽ, സർവിസ് ചട്ടം ഭേദഗതിചെയ്ത് നിയമനവുമായി മുന്നോട്ടുപോകാനാണ് വനം മന്ത്രിയുടെ നിർദേശമെന്ന് അറിയുന്നു. കൺസ്യൂമർഫെഡ് എം.ഡി നിയമനം ഹൈകോടതി റദ്ദാക്കിയതിനുപിന്നാലെയാണ് സർവിസ് ചട്ടം ലംഘിച്ച് കെ.എഫ്.ഡി.സിയിൽ എം.ഡിയെ നിയമിക്കുന്നതെന്നാണ് സി.െഎ.ടി.യു യൂനിയൻ ചൂണ്ടിക്കാട്ടുന്നത്. 2005ൽ ഭേദഗതിചെയ്ത കെ.എഫ്.ഡി.സി സർവിസ് ചട്ടമനുസരിച്ച് മാനേജിങ് ഡയറക്ടറായി നിയമിക്കപ്പെടേണ്ടത് വനം വകുപ്പിലെ ചീഫ് കൺസർവേറ്റർ തസ്തികയിലുള്ള മുതിർന്ന ഉദ്യോഗസ്ഥനാണ്.
Show Full Article
TAGS:LOCAL NEWS 
Next Story