Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്​​റ്റു​ഡ​ൻ​റ്​​സ്...

സ്​​റ്റു​ഡ​ൻ​റ്​​സ് പൊ​ലീ​സ് കാ​ഡ​റ്റ് സം​സ്ഥാ​ന ക്വി​സ്: ക​ണ്ണൂ​രി​ന് ഒ​ന്നാം സ്ഥാ​നം

text_fields
bookmark_border
തൃശൂർ: സംസ്ഥാനത്ത് നിന്ന് 12,520 സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റുകൾ മാറ്റുരച്ച ക്വിസ് മത്സരത്തിൽ കണ്ണൂർ ജില്ല ഒന്നാം സ്ഥാനം നേടി. ഇടുക്കിയ്ക്കാണ് രണ്ടാം സ്ഥാനം. കോഴിക്കോട് മൂന്നാമതെത്തി. കേരളത്തിലെ 19 പൊലീസ് ജില്ലകളിൽ നിന്ന് ജില്ല തലത്തിൽ യോഗ്യത നേടിയ ടീമുകളാണ് രാമവർമപുരത്തെ പൊലീസ് അക്കാദമിയിൽ നടന്ന ഫൈനലിൽ മത്സരിച്ചത്. വിജയികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനം നൽകി. 50,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റുമടങ്ങുന്നതാണ് ഒന്നാം സമ്മാനം. 30,000, 20,000 എന്നിങ്ങനെയാണ് രണ്ടും മൂന്നും സ്ഥാനക്കാരുടെ സമ്മാനത്തുക. ഐ.ജി പി. വിജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story