Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാചകവാതക സുരക്ഷ:...

പാചകവാതക സുരക്ഷ: വീടുകളിൽ കർശന പരിശോധന

text_fields
bookmark_border
പാലക്കാട്: പാചകവാതക സുരക്ഷ ഉറപ്പാക്കുന്നതിന് വീടുകളിലെത്തി പരിശോധന കർശനമാക്കാൻ തീരുമാനം. സിലിണ്ടർ, സ്റ്റൗ എന്നിവയുടെ സുരക്ഷ പരിശോധന കർശനമാക്കും. സിലിണ്ടറുകളുടെ ലഭ്യത, വിതരണം എന്നിവ സംബന്ധിച്ച് ഉപഭോക്താക്കൾക്കുള്ള പരാതികൾ പരിഹരിക്കാൻ കലക്ടറേറ്റിൽ എ.ഡി.എം ഇൻചാർജ് പി. കാവേരിക്കുട്ടിയുടെ നേതൃത്വത്തിൽ നടന്ന ഓപൺ ഫോറത്തിലാണ് തീരുമാനമെടുത്തത്. ഗ്യാസ് ട്യൂബി​െൻറ പഴക്കം അഞ്ച് വർഷത്തിൽ കൂടുതലാണോയെന്നും മഞ്ഞനിറത്തിലുള്ള ട്യൂബുകളാണോ ഉപയോഗിക്കുന്നതെന്നും പരിശോധിക്കും. വാൽവുകളും സ്റ്റൗവും ട്യൂബി​െൻറ രണ്ടറ്റവും റെഗുലേറ്ററും പരിശോധിക്കും. മാറ്റേണ്ട ഉപകരണങ്ങൾ ഉപഭോക്താവ് ആവശ്യപ്പെട്ടാൽ ഏജൻസി നൽകും. ഗ്യാസ് ചോർച്ച ശ്രദ്ധയിൽപ്പെട്ടാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന 1906 എന്ന നമ്പറിൽ ബന്ധപ്പെടണം. സുരക്ഷയുടെ പേരിൽ ഗ്യാസ് ഏജൻസികൾ പണം ഈടാക്കുന്നതായി ഉപഭോക്താക്കൾ പരാതിപ്പെട്ടു. എല്ലാ പരിശോധനകളും പൂർത്തിയാക്കി പുതിയ കണക്ഷനെടുത്ത ഉപഭോക്താക്കളിൽനിന്നുവരെ പരിശോധനക്കെന്ന പേരിൽ പണം ഈടാക്കുന്നതായും ആരോപണമുയർന്നു. 150 രൂപ മുതലാണ് ഈടാക്കുന്നത്. കടത്തുകൂലിയിനത്തിൽ ചിലർ അമിതമായി പണമീടാക്കുന്നതായും പരാതിയുണ്ട്. പുതുതായി നിർമിച്ച സിലിണ്ടറിന് 10 വർഷം പരിശോധന ആവശ്യമില്ലെന്ന് ഭാരത് പെേട്രാളിയം കോർപറേഷൻ സെയിൽസ് ഓഫിസർ എൻ.പി. അരവിന്ദാക്ഷൻ വ്യക്തമാക്കി. യോഗത്തിൽ ജില്ല സപ്ലൈ ഓഫിസർ ആർ. അനിൽരാജ്, ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ്് സെയിൽസ് ഓഫിസർ മലർമിഴി, ഹിന്ദുസ്ഥാൻ പെേട്രാളിയം കോർപറേഷൻ ലിമിറ്റഡ് സെയിൽസ് ഓഫിസർ സിനിൽ കെ. മാരി തുടങ്ങിയവരും താലൂക്ക് സ്പ്ലൈ ഓഫിസർമാരും ഗ്യാസ് ഏജൻസി ഉടമകൾ, ഓയിൽ കമ്പനി പ്രതിനിധികൾ, ഉപഭോക്താക്കൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു. ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ടത് *സുരക്ഷ പരിശോധനക്കായി എത്തുന്നവരുടെ കൈവശം തിരിച്ചറിയൽ കാർഡും കമ്പനിയുടെ കത്തും ഉറപ്പുവരുത്തുക *ബിൽ തുകയേക്കാൾ കൂടുതൽ വിതരണക്കാർക്ക് നൽകരുത്. യാത്രക്കൂലി ഉൾപ്പെടുത്തിയായിരിക്കും ബിൽ തയാറാക്കുക *ഏജൻസി ഗോഡൗണിൽനിന്ന് അഞ്ച് കിലോമീറ്റർ ദൂരപരിധിയിൽ യാത്രക്കൂലി ഈടാക്കില്ല. അഞ്ച് കിലോമീറ്റർ മുതൽ 12 കിലോമീറ്റർ വരെ 24 രൂപ, 12 കിലോമീറ്റർ മുതൽ 20 കിലോമീറ്റർ വരെ 29 രൂപ, 20നും അതിനുമേൽ കിലോമീറ്ററിൽ വരുന്ന ദൂരപരിധിയിൽ 34 രൂപയുമാണ് ഈടാക്കുക * ഗ്യാസ് ചോർച്ച കണ്ടെത്തിയാൽ വിളിക്കേണ്ട നമ്പർ -1906 * ഗ്യാസ് കണക്ഷൻ ആധാർ ലിങ്ക് ചെയ്തതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് വിളിക്കേണ്ട നമ്പർ -*99*99 (ഉപഭോക്താക്കളുടെ വിവരം ബാങ്ക് അധികൃതർ നാഷനൽ പേമ​െൻറ് കോർപറേഷനുമായി ബന്ധപ്പെടുത്തിയാലാണ് ആധാർ ലിങ്കിങ് പൂർണമാകുക).
Show Full Article
TAGS:LOCAL NEWS 
Next Story