Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപഞ്ചായത്ത് വിക്കി...

'പഞ്ചായത്ത് വിക്കി' സംവിധാനം നിലവിൽ വന്നു

text_fields
bookmark_border
പെരിന്തല്‍മണ്ണ: പഞ്ചായത്ത് ഭരണനിര്‍വഹണത്തിന് ആധാരമായ നിയമങ്ങളും ചട്ടങ്ങളും ലഭ്യമാക്കുന്ന . ഓണ്‍ലൈന്‍ സംവിധാനമായ 'വിക്കി' പഞ്ചായത്ത് വകുപ്പ് നടപ്പാക്കുന്ന രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാനാണ് തയാറാക്കിയത്. പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും റഫറന്‍സിന് ഉപയോഗപ്പെടും. പദ്ധതി രൂപവത്കരണം സംബന്ധിച്ചും പൊതുവിഷയങ്ങളിലും ജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള സംവിധാനമാണ് ഗ്രാമസഭ പോര്‍ട്ടൽ. സംവിധാനം നിലവില്‍ വരുന്നതോടെ ലോകത്തെവിടെയുമുള്ള മലയാളികൾക്ക് ത​െൻറ ഗ്രാമസഭയിലേക്ക് പ്രാദേശിക വികസനം സംബന്ധിച്ച അഭിപ്രായങ്ങള്‍ എത്തിക്കാനാകും. ഗ്രാമസഭകള്‍ കൂടുന്നത് സംബന്ധിച്ച വിവരങ്ങളും ഓണ്‍ലൈനില്‍ അറിയാനാകും. അംഗങ്ങളോടും ജീവനക്കാരോടും സംവദിക്കാനുള്ള സംവിധാനവുമുണ്ട്. രണ്ട് സംവിധാനങ്ങളുടെയും പ്രകാശനം പഞ്ചായത്ത് ദിനാഘോഷത്തില്‍ മന്ത്രി കെ.ടി. ജലീല്‍ നിര്‍വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story