Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅടുത്തവര്‍ഷം മുതല്‍...

അടുത്തവര്‍ഷം മുതല്‍ കെട്ടിടങ്ങള്‍ക്ക് ഏകീകൃത നമ്പറിങ്​ ^മന്ത്രി കെ.ടി. ജലീൽ

text_fields
bookmark_border
അടുത്തവര്‍ഷം മുതല്‍ കെട്ടിടങ്ങള്‍ക്ക് ഏകീകൃത നമ്പറിങ് -മന്ത്രി കെ.ടി. ജലീൽ പെരിന്തൽമണ്ണ: അടുത്തവര്‍ഷം മുതല്‍ കെട്ടിടങ്ങള്‍ക്ക് ഏകീകൃത നമ്പറിങ് സംവിധാനം നടപ്പാക്കുമെന്ന് തദ്ദേശവകുപ്പ് മന്ത്രി കെ.ടി. ജലീൽ. പഞ്ചായത്ത് ദിനാഘോഷത്തി​െൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്ത പഞ്ചായത്ത് ദിനാഘോഷം തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തും. മഞ്ഞളാംകുഴി അലി എം.എൽ.എ അധ്യക്ഷത വഹിച്ചു. പി.വി. അബ്ദുൽ വഹാബ് വിശിഷ്ട സേവന പുരസ്കാരങ്ങൾ സമ്മാനിച്ചു. കെ.ജി.പി.എ ജനറൽ െസക്രട്ടറി അഡ്വ. പി. വിശ്വംഭരൻ, കെ. ഉബൈദുല്ല എം.എൽ.എ, അഡ്വ. കെ. തുളസിടീച്ചർ, തോമസ് വക്കത്താനം, കെ. നാരായണൻ, എ.കെ. നാസർ, അഹമ്മദ് സഗീർ, സത്യൻ, കെ. മുരളീധരൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story