Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓങ്ങല്ലൂർ...

ഓങ്ങല്ലൂർ കടപ്പറമ്പത്ത് കാവ് വേല ഇന്ന്; പട്ടാമ്പിയിൽ വൈകീട്ട് ഗതാഗത നിയന്ത്രണം

text_fields
bookmark_border
പട്ടാമ്പി: ഓങ്ങല്ലൂർ കടപ്പറമ്പത്ത് കാവ് വേല മഹോത്സവം ചൊവ്വാഴ്ച ആഘോഷിക്കും. രാവിലെ ഗണപതിഹോമം, വിശേഷാൽപൂജ,12ന് നാദസ്വര കച്ചേരി എന്നിവ നടക്കും. വൈകീട്ട് അഞ്ചിന് ഭഗവതിക്കുന്നത്ത് ചേന്ദ​െൻറ പിന്മുറക്കാർ ഭഗവതിയെ വണങ്ങും. തുടർന്ന് ഏഴ് മണി വരെ കാളയും താളമേളങ്ങളുമായി പള്ളിപ്രം, കിഴായൂർ, ഓങ്ങല്ലൂർ ദേശക്കാരുടെ വേലവരവാണ്. രാത്രി ഇരട്ട തായമ്പക അരങ്ങേറും. വേലയോടനുബന്ധിച്ച് പട്ടാമ്പിയിൽ വൈകീട്ട് 3.30 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പെരിന്തൽമണ്ണ, വളാഞ്ചേരി ഭാഗത്തുനിന്ന് ഷൊർണൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ കൊപ്പം, മുളയങ്കാവ് വഴിയും ഒറ്റപ്പാലം ഭാഗത്തു നിന്ന് കുന്നംകുളം ഭാഗത്തേക്കുള്ളവ കുളപ്പുള്ളി ചെറുതുരുത്തി വഴിയും കുന്നംകുളം, പട്ടാമ്പി ഭാഗങ്ങളിൽ നിന്ന് ഒറ്റപ്പാലത്തേക്കുള്ള വാഹനങ്ങൾ കൂട്ടുപാത, കുളപ്പുള്ളി വഴിയും പോകണം.
Show Full Article
TAGS:LOCAL NEWS 
Next Story