Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചിനക്കത്തൂർ പൂരം:...

ചിനക്കത്തൂർ പൂരം: പറയെടുപ്പ് തുടങ്ങി

text_fields
bookmark_border
ഒറ്റപ്പാലം: ചിനക്കത്തൂർ പൂരത്തിനു മൂന്നോടിയായി പത്തു നാൾ നീണ്ട പറയെടുപ്പ് തുടങ്ങി. തിങ്കളാഴ്ച ആരംഭിച്ച ഒറ്റപ്പാലം ദേശത്തി​െൻറ പറയെടുപ്പിന് തോട്ടക്കരയിലെ മാത്തൂർമനയിൽ നിന്നാണ് തുടക്കം കുറിച്ചത്. വരും ദിവസങ്ങളിൽ പല്ലാർമംഗലം, എറക്കോട്ടിരി, മീറ്റ്ന, തെക്കുമംഗലം, വടക്കുമംഗലം ദേശങ്ങളിൽ പറയെടുപ്പ് പൂർത്തിയാക്കും. 28ന് പാലപ്പുറം കീഴാർനല്ലൂർ മനയിൽ നടക്കുന്ന പാലപ്പുറം ദേശത്തി​െൻറ പറയെടുപ്പോടെയാണ് സമാപനം. പൂതനും തിറയും മറ്റു അനുഷ്ഠാന കലാരൂപങ്ങളും തട്ടകത്തെ വീടുകൾ സന്ദർശിക്കുന്നതും ഇതേ സമയത്താണ്. പൂരത്തിന് മുന്നോടിയായ താലപ്പൊലി 27നും കുമ്മാട്ടി ഉത്സവം 28നും നടക്കും. മാർച്ച് ഒന്നിനാണ് പൂരം.
Show Full Article
TAGS:LOCAL NEWS 
Next Story