Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅടുക്കളയും കുടിവെള്ള...

അടുക്കളയും കുടിവെള്ള പദ്ധതിയും സമർപ്പിച്ചു

text_fields
bookmark_border
പട്ടാമ്പി: മുതുതല എ.യു.പി സ്‌കൂളിൽ ആധുനിക അടുക്കളയും ശുദ്ധീകരിച്ച കുടിവെള്ള പദ്ധതിയും സമർപ്പിച്ചു. അടുക്കള എം.ബി. രാജേഷ് എം.പിയും കുടിവെള്ള പദ്ധതി എ.ഇ.ഒ ഡി. ഷാജിമോനും ഉദ്‌ഘാടനം ചെയ്തു. ജില്ലയിൽ പാചകത്തിന് സ്റ്റീമർ സംവിധാനം ഒരുക്കുന്ന ആദ്യ വിദ്യാലയമാണ് മുതുതല എ.യു.പി സ്‌കൂൾ. 10 ലക്ഷം രൂപ ചെലവിട്ടാണ് കുടിവെള്ള ശുദ്ധീകരണ സംവിധാനം സജ്ജമാക്കിയത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.കെ. മാലതി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി.എം. ഉഷ റിപ്പോർട്ട് അവതരിപ്പിച്ചു. മാനേജ്‌മ​െൻറ് പ്രതിനിധി സതീഷ്‌കുമാർ പദ്ധതി വിശദീകരിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി. മുകേഷ്, ബി.പി.ഒ എം. മണികണ്ഠൻ, നൂൺ മീൽ നോഡൽ ഓഫിസർ പി. ദിനേഷ്, ഉപജില്ല നൂൺ മീൽ ഓഫിസർ കൃഷ്ണകുമാർ, പി.ടി.എ പ്രസിഡൻറ് വി. രജീഷ്, എം.പി.ടി.എ പ്രസിഡൻറ് സരിത എന്നിവർ സംസാരിച്ചു. സ്‌കൂൾ പ്രധാനമന്ത്രി സ്നേഹ സ്വാഗതവും ലീഡർ ഷിബിന നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story