Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉപ്പുരസമുള്ള ജീവിതം...

'ഉപ്പുരസമുള്ള ജീവിതം കവിതയാക്കുന്നൊരാൾ' ഡോക്യുമെൻററി പ്രകാശനം ചെയ്തു

text_fields
bookmark_border
പുലാപ്പറ്റ: നരേൻ പുലാപ്പറ്റയുടെ കവിത, എഴുത്ത്, കലാജീവിതം എന്നിവ വിഷയമാവുന്ന 'ഉപ്പുരസമുള്ള ജീവിതം കവിതയാക്കുന്നൊരാൾ' മലയാളം യുട്യൂബ് ഡോക്യുമ​െൻററിയുടെ പ്രകാശനം നൗഷാദ് മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പുലാപ്പറ്റ ഉമ്മനഴി എൽ.പി സ്‌കൂളിൽ നടന്നു. പുലാപ്പറ്റയുടെ സാഹിത്യ-സാമൂഹിക-സംസ്കാരിക മേഖലകളിലെ സാന്നിധ്യമായ തെക്കെപാട്ട് ബാലകൃഷ്ണൻ, ജയറാം, യൂസഫ് പുലാപ്പറ്റ, ലാബ് എന്ന കവിത രചിച്ച സ്നേഹ, കഥാകൃത്ത് സി.ആർ. പുണ്യ എന്നിവരെ ആദരിച്ചു. ജമാൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ടി.കെ.എം. ഹംസ, വിനോദ് പൂവക്കോട്, സുധീഷ് ചെമ്പകശ്ശേരി, സമദ് കല്ലടിക്കോട്, കെ.പി.എ. റഷീദ്, ജയശങ്കർ എന്നിവർ സംസാരിച്ചു. നരേൻ പുലാപ്പറ്റ മറുപടി പ്രസംഗം നടത്തി. തുടർന്ന്, ഡോക്യുമ​െൻററി പ്രദർശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story