Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുട്ടികളുടെ ആര്‍ട്ട്...

'കുട്ടികളുടെ ആര്‍ട്ട് ഗ്യാലറി' ഏകദിന ചിത്രകല ശിൽപശാല

text_fields
bookmark_border
'കുട്ടികളുടെ ആര്‍ട്ട് ഗ്യാലറി' ഏകദിന ചിത്രകല ശിൽപശാല വേങ്ങര: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി കുട്ടികളുടെ ആര്‍ട്ട് ഗാലറി വിദ്യാലയങ്ങളില്‍ പ്രാവര്‍ത്തികമാക്കുകയെന്ന ലക്ഷ്യത്തോടെ വേങ്ങര ബി.ആര്‍.സിയും ഊരകം എം.യു.എച്ച്.എസ്.എസ് സ്‌കെച്ച് ആര്‍ട്ട് ഗാലറിയും സംയുക്തമായി ഏകദിന ചിത്രകല ശിൽപശാല നടത്തി. ജില്ലയിലെ പ്രഗത്ഭരായ പത്തോളം ചിത്രകല അധ്യാപകരും വേങ്ങര സബ് ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി 50ല്‍പരം വിദ്യാര്‍ഥികളും ക്യാമ്പില്‍ ചിത്രങ്ങള്‍ വരച്ചു. ഗോപു പട്ടിത്തറ, കെ.എം. നാരായണന്‍, വി.ആര്‍. സാനു, ലോഹി മങ്കട, മുസ്തജിബ്, ഹരീഷ് പേരാമംഗലം, എന്‍.ജി. സോബിനാഥ്, പി. രാമചന്ദ്രന്‍ നമ്പൂതിരി, നിതിന്‍ ജവഹര്‍, സജീവ് വെങ്കുളം തുടങ്ങിയവർ വിദ്യാര്‍ഥികളോടൊത്ത് വര്‍ണ വിസ്മയം തീര്‍ത്തു. സ്‌കെച്ച് ആര്‍ട്ട് ഗാലറിയില്‍ നടന്ന ക്യാമ്പിന് ഭാവന ടീച്ചര്‍, ഹസ്സന്‍ കാര്യപ്പുറത്ത്, യു. സുലൈമാന്‍, പ്രിന്‍സിപ്പല്‍ സയ്യിദ് മുഹമ്മദ് കോയതങ്ങള്‍, പ്രധാനാധ്യാപകൻ കെ. അബ്ദുറഷീദ്, സ്‌കെച്ച് ആര്‍ട്ട് ഗാലറി കണ്‍വീനര്‍ ബഷീര്‍ ചിത്രകൂടം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story