Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതിരൂരങ്ങാടി താലൂക്ക്...

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് ഹൈടെന്‍ഷന്‍ ​ലൈനിന്​ 39 ലക്ഷം അനുവദിച്ചു

text_fields
bookmark_border
തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയിലെ വോൾേട്ടജ് ക്ഷാമത്തിനു പരിഹാരമായി ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ വരുന്നു. ഇതിനായി 39 ലക്ഷം രൂപ അനുവദിച്ചതായി പി.കെ. അബ്ദുറബ്ബ് എം.എല്‍.എ അറിയിച്ചു. വോൾേട്ടജ് ക്ഷാമം ആശുപത്രിയിലെ പല പദ്ധതികൾക്കും തടസ്സം നേരിട്ടിരുന്നു. ഓപ്പറേഷന്‍ തിയേറ്റര്‍, ഡയാലിസിസ് സ​െൻറര്‍, ലാബ്, പാലിയേറ്റിവ് സ​െൻറര്‍, ലേബര്‍ റൂം എന്നിവിടങ്ങളിലെല്ലാം വോൾേട്ടജ് ക്ഷാമം മൂലം വലിയ പ്രയാസമാണ് സൃഷ്ടിച്ചിരുന്നത്. ആശുപത്രിയില്‍ വിവിധ പദ്ധതികള്‍ അനുവദിക്കുന്നുണ്ടെങ്കിലും വൈദ്യുതി ലൈനി​െൻറ പ്രവർത്തന ക്ഷമതക്കുറവ് കാരണം പുതിയ കണക്ഷനുകള്‍ നല്‍കാനോ പുതിയ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനോ കഴിഞ്ഞിരുന്നില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നിർമിച്ച പുതിയ കെട്ടിടത്തിലെ വൈദ്യുതീകരണവും മുടങ്ങിക്കിടക്കുകയായിരുന്നു. ഇതോടെ പി.കെ. അബ്ദുറബ്ബ് എം.എല്‍.എയുടെ ഇടപെടലോടെ 58 ലക്ഷത്തി​െൻറ താല്‍ക്കാലിക എസ്റ്റിമേറ്റായിരുന്നു സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ 39 ലക്ഷത്തി​െൻറ അനുമതിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കിയ ശേഷം തുക ആവശ്യമാണെങ്കില്‍ ബാക്കിയുള്ള തുക കൂടി അനുവദിക്കുമെന്നും ഉടൻ പദ്ധതി നടപ്പിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ടെന്നും പി.കെ. അബ്ദുറബ്ബ് എം.എല്‍.എ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story