Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമൂന്നു ഗ്രന്ഥങ്ങൾ...

മൂന്നു ഗ്രന്ഥങ്ങൾ നാടിന്​ സമർപ്പിച്ചു

text_fields
bookmark_border
പരപ്പനങ്ങാടി: എൻ.പി. അലി ഹസ്സൻ രചിച്ച മൂന്നുഗ്രന്ഥങ്ങൾ ഒരു വേദിയിൽ പ്രകാശനം ചെയ്തു. 'ഖുർആൻ ആൻ എവർലാസ്റ്റിങ് മിറാക്കിൾ', 'പ്രോപറ്റ്സ് ഇൻ ഇസ്ലാം' എന്നീ ഇംഗ്ലീഷ് കവിതാസമാഹാരങ്ങളും, 'മുത്വലാഖ്' മലയാള നോവലുമാണ് ഒരേവേദിയിൽ പ്രകാശനം ചെയ്തത്. സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്തും അഡ്വ. സി.എം.കെ. അഹമ്മദും ചേർന്ന് പ്രകാശനം ചെയ്തു. മുഹമ്മദ് കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ഗ്രന്ഥരചയിതാവ് എൻ.പി. അലി ഹസ്സൻ സ്വാഗതം പറഞ്ഞു. കവി ശ്രീജിത്ത് അരിയല്ലൂർ മുഖ്യപ്രഭാഷണം നടത്തി. കെ. രാജീവ്, അഡ്വ. കോനാരി അബ്ദുറഹ്മാൻ എന്നിവർ ഇംഗ്ലീഷ് കാവ്യ സമാഹാര സമർപ്പണം നടത്തി. റഷീദ് പരപ്പനങ്ങാടി, ഇ.ഒ. ഹമീദ് എന്നിവർ പുസ്തക പരിചയം നടത്തി. തുടർന്ന് അനിൽ മാസ്റ്ററുടെ മാജിക് ഷോ അരങ്ങേറി.
Show Full Article
TAGS:LOCAL NEWS 
Next Story