Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസി.പി.എം സംസ്​ഥാന...

സി.പി.എം സംസ്​ഥാന സമ്മേളനം: ദീപശിഖ ഉപജാഥക്ക് നിലമ്പൂരിൽ തുടക്കം

text_fields
bookmark_border
നിലമ്പൂര്‍: ഫെബ്രുവരി 22 മുതൽ തൃശൂരിൽ നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള ദീപശിഖ ഉപജാഥക്ക് നിലമ്പൂരിൽ തുടക്കം. സംസ്ഥാനത്തി‍​െൻറ വിവിധ ഭാഗങ്ങളില്‍ 577 രക്തസാക്ഷികളുടെ ഓര്‍മപുതുക്കി തെളിയിക്കാനുള്ള ദീപശിഖ ജാഥയുടെ ഭാഗമായുള്ള ഉപജാഥക്കാണ് നിലമ്പൂരിലും തുടക്കമായത്. 1969ല്‍ കൊല ചെയ്യപ്പെട്ട നിലമ്പൂർ മണലൊടിയിലെ പൗലോസി‍​െൻറ ബലികുടീരത്തില്‍നിന്ന് സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. ഹംസ ജാഥക‍്യാപ്റ്റൻ ജില്ല കമ്മിറ്റി അംഗം ജോർജ് കെ. ആൻറണിക്ക് ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്തു. സുഹൈബി‍​െൻറ കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെ പ്രതിസ്ഥാനത്ത് കൊണ്ടുവരാനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്ന് ടി.കെ. ഹംസ പറഞ്ഞു. പൗലോസി‍​െൻറ സഹോദരന്മാരായ ജോർജും യേശുദാസും ദീപശീഖ കൈമാറ്റ ചടങ്ങിൽ പങ്കെടുത്തു. ചുവപ്പുസേന വളൻറിയർമാരുടെയും അത്‌ലറ്റുകളുടെയും അകമ്പടിയോടെ ഉപജാഥ പ്രയാണം ആരംഭിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗങ്ങളായ വി.എം. ഷൗക്കത്ത്, ടി.പി. ജോർജ്, എടക്കര ഏരിയ സെക്രട്ടറി ടി. രവീന്ദ്രന്‍, എന്‍. വേലുക്കുട്ടി, പി.ടി. ഉമ്മര്‍, കെ. റഹീം, ജെ. രാധകൃഷ്ണന്‍, യു. ഗീരിഷ് കുമാര്‍, മാട്ടുമ്മല്‍ സലീം, പി. ബാലകൃഷ്ണന്‍, വി.ടി. രഘുനാഥ്, ജി. ശശിധരന്‍, അരുമ ജയകൃഷ്ണന്‍, യു. കുഞ്ഞീതു, സഹില്‍ അകമ്പാടം, പി. സഹീര്‍ എന്നിവര്‍ സംസാരിച്ചു. ജാഥ വടപുറം, വണ്ടൂര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം പെരിന്തല്‍മണ്ണയില്‍ സമാപിച്ചു. ചൊവ്വാഴ്ച രാവിലെ വീണ്ടും പ്രയാണമാരംഭിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story