Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുളിക്കൽ മദീനത്തുല്‍...

പുളിക്കൽ മദീനത്തുല്‍ ഉലൂം ദഅ്​വ സമ്മേളനം സമാപിച്ചു

text_fields
bookmark_border
പുളിക്കൽ: വിദ്യാർഥി-യുവജനങ്ങളുടെ കർമശേഷി നിർമാണാത്മക അജണ്ടകളിലേക്ക് തിരിച്ചു വിടണമെന്ന് പുളിക്കല്‍ മദീനത്തുല്‍ ഉലൂം സംഘടിപ്പിച്ച ദഅ്വ സമ്മേളനം ആഹ്വാനം ചെയ്തു. മതത്തിെനതിരെ ഉയർന്നുവരുന്ന ആരോപണങ്ങള്‍ നേരിടാന്‍ പ്രബോധകർക്ക് ബാധ്യതയുണ്ടെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. സമാപന സമ്മേളനം കെ.എന്‍.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം ജന. സെക്രട്ടറി പി.പി. ഉണ്ണീന്‍ കുട്ടി മൗലവി അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, പി. ഉബൈദുല്ല എം.എൽ.എ, കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. ഹുസൈൻ മടവൂർ, കെ.എൻ.എം സെക്രട്ടറി എം. സ്വലാഹുദ്ദീൻ മദനി, ഐ.എസ്.എം സംസ്ഥാന പ്രസിഡൻറ് ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, എം.എസ്.എം സംസ്ഥാന പ്രസിഡൻറ് ജലീൽ മാമാങ്കര, ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻറ് അഹമ്മദ് അനസ് മൗലവി, നിസാർ ഒളവണ്ണ, കോളജ് പ്രിൻസിപ്പല്‍ പ്രഫ. എൻ. മുഹമ്മദലി അൻസാരി, ഒ. അഹമ്മദ് കുട്ടി ഹാജി, എൻ. കുഞ്ഞിപ്പ മാസ്റ്റർ, എം.എസ്.എം സംസ്ഥാന ട്രഷറർ ജാസിർ രണ്ടത്താണി, പി.വി. അഹമ്മദ് സാജു എന്നിവർ സംസാരിച്ചു. ബാലസമ്മേളനം എം.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി സിറാജ് ചേലേമ്പ്ര ഉദ്ഘാടനം ചെയ്തു. ഡോ. ടി.പി. മുഅ്തസിം ബില്ല അധ്യക്ഷത വഹിച്ചു. കുടുംബസമ്മേളനം ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം സംസ്ഥാന സെക്രട്ടറി എം.ടി. അബ്ദുസമദ് സുല്ലമി അധ്യക്ഷത വഹിച്ചു. നവോത്ഥാന സമ്മേളനത്തിൽ കെ.എൻ.എം സെക്രട്ടറി അബ്ദുറഹ്മാൻ മദനി പാലത്ത് അധ്യക്ഷത വഹിച്ചു. ടി.വി. ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദൃശ്യാദരം ഡോക്യുമ​െൻററി ഫെസ്റ്റിവലിന് തുടക്കം കൊണ്ടോട്ടി: ജില്ല ഇൻഫർമേഷൻ ഓഫിസ് കൊണ്ടോട്ടി മോയിൻ കുട്ടി വൈദ്യർ മാപ്പിള കല അക്കാദമിയുമായി സഹകരിച്ച് നടത്തുന്ന ദൃശ്യാദരം ഡോക്യുമ​െൻററി ഫെസ്റ്റിവൽ ടി.വി. ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സാമൂഹികപ്രവർത്തക കെ.വി. റാബിയ മുഖ്യാതിഥിയായി. കൊണ്ടോട്ടി ബി.ആർ.സിയുമായി സഹകരിച്ചാണ് പരിപാടി. ആദ്യദിവസം 'റാബിയ എന്ന ഫിനിക്സ് പക്ഷി' പ്രദർശിപ്പിച്ചു. ഫെബ്രുവരി 24 വരെ നീണ്ടുനിൽക്കുന്ന പ്രദർശന പരിപാടി രണ്ടു സമയങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. വിദ്യാർഥികൾക്കുള്ള പ്രദർശനം രാവിലെ 10.30നും ഉച്ചക്ക് 2.30നും ആധുനിക സംവിധാനമുള്ള ടി.എ. റസാഖ് തിയറ്ററിൽ നടക്കും. പൊതുജനങ്ങൾക്ക് ഉച്ചക്ക് 12നും വൈകീട്ട് നാലിനുമാണ്. ചടങ്ങിൽ അക്കാദമി വൈസ് ചെയർമാൻ കെ.വി. അബൂട്ടി, നഗരസഭ വികസന സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. കെ.കെ. സമദ്, കൗൺസിലർ പി. അബ്ദുറഹ്മാൻ, എ.ഇ.ഒ കെ. ആശിഷ്, എസ്.എസ്.എ ബ്ലോക്ക് േപ്രാഗ്രാം കോഒാഡിനേറ്റർ കെ. മുഹമ്മദ്, പി.എസ്. മനോജ്കുമാർ, വി. നിഷാദ് എന്നിവർ സംസാരിച്ചു. അക്കാദമി ജോ. സെക്രട്ടറി കെ.കെ. മുഹമ്മദ് അബ്ദുൽ സത്താർ നന്ദി പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 10.30ന് വിദ്യാർഥികൾക്ക് പി.ടി. രാമകൃഷ്ണൻ സംവിധാനം ചെയ്ത 'മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മരിക്കാത്ത മനുഷ്യൻ' ഉച്ചക്ക് 2.30ന് പി. ബാബുരാജ് സംവിധാനം ചെയ്ത 'ശ്രീനാരായണ ഗുരു വിശ്വ മാനവതയുടെ ഗുരു' ഉച്ചക്ക് 12ന് ഫാറൂഖ് അബ്ദുറഹ്മാൻ സംവിധാനം ചെയ്ത 'മോയിൻകുട്ടി വൈദ്യർ ഇശൽ കനൽ തോറ്റിയ കവി' എന്നിവ പ്രദർശിപ്പിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story