Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബസ് സമരം തീർപ്പാക്കാൻ...

'ബസ് സമരം തീർപ്പാക്കാൻ സാധിക്കാത്തത് പിടിപ്പുകേട്'

text_fields
bookmark_border
മലപ്പുറം: ബസ് സമരം നാലു ദിവസമായിട്ടും പരിഹരിക്കാൻ സാധിക്കാത്തത് സർക്കാറി​െൻറ പിടിപ്പുകേട് കൊണ്ടാണെന്ന് ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ജില്ല കമ്മിറ്റി. ഗതാഗത മന്ത്രി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ മുഖ്യമന്ത്രി നേരിട്ട് ബസ് ഉടമകളുമായി ചർച്ച നടത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ല സെക്രട്ടറി കെ.പി. അനസ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സിബിൽ വലമ്പൂർ ആധ്യക്ഷത വഹിച്ചു. അബ്ദുസമദ് അരീക്കോട്, പാമങ്ങാടൻ, ജുനൈദ് തോട്ടശ്ശേരിയറ, ശ്യാം മഞ്ചേരി എന്നിവർ സംസാരിച്ചു. ഉര്‍ദു അധ്യാപക തസ്തികകള്‍ നികത്തണം -കെ.യു.ടി.എ മലപ്പുറം: ജില്ലയില്‍ ഒഴിഞ്ഞുകിടക്കുന്ന ഉര്‍ദു അധ്യാപക തസ്‌തികകള്‍ ഉടന്‍ നികത്തണമെന്നും എല്ലാ ഹയര്‍ സെക്കൻഡറികളിലും ഉര്‍ദു പഠനം സാധ്യമാക്കണമെന്നും കെ.യു.ടി.എ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡൻറ് എന്‍. ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ടി. അബ്ദുല്‍ റഷീദ്, ട്രഷറര്‍ ടി.എച്ച്. കരിം, വിദ്യാഭ്യാസ ജില്ല ഭാരവാഹികളായ എന്‍. അബ്ദുസ്സമദ്, എം. സാജിദ്, പി. ബീരാന്‍, വി. അബ്ദുല്‍ മജീദ്, കെ.വി. സുലൈമാന്‍ എന്നിവർ സംസാരിച്ചു കാമ്പയിൻ ജില്ലതല ഉദ്ഘാടനം മലപ്പുറം:'സ്വലാത്ത്: ദ ആൽക്കമി ഓഫ് ഹാപ്പിനെസ്' എന്ന തലക്കെട്ടിൽ എസ്‌.ഐ.ഒ കേരള സംഘടിപ്പിക്കുന്ന കാമ്പയിനി​െൻറ ജില്ലതല ഉദ്ഘാടനം എസ്‌.ഐ.ഒ സംസ്ഥാന തൻശിഅ ഡയറക്ടർ കെ.പി. അജ്മൽ ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ ജില്ല സെക്രട്ടറി അമീൻ മമ്പാട് അധ്യക്ഷത വഹിച്ചു. മഞ്ചേരി ഏരിയ വൈസ് പ്രസിഡൻറ് പി.ടി ഹാഷിം സ്വാഗതവും ജില്ല സമിതി അംഗം കെ.പി. തൻവീർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story