Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രവര്‍ത്തക​െൻറ...

പ്രവര്‍ത്തക​െൻറ ഭാര്യയെ മർദിച്ചെന്ന്​ പരാതി; വട്ടംകുളത്തും എടപ്പാളിലും ഇന്ന്​ ബി.ജെ.പി ഹര്‍ത്താല്‍

text_fields
bookmark_border
എടപ്പാള്‍: ബി.ജെ.പി പ്രവര്‍ത്തകനെ തേടി വീട്ടിലെത്തിയ പൊലീസ് അദ്ദേഹത്തി​െൻറ ഭാര്യയെ മർദിച്ചതായി പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച് വട്ടംകുളം പഞ്ചായത്തിലും എടപ്പാള്‍ ജങ്ഷനിലും ചൊവ്വാഴ്ച ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വട്ടംകുളം എരുവപ്രക്കുന്ന് മന്ദാരത്ത് വളപ്പില്‍ ബാല​െൻറ ഭാര്യ നിമിഷയെയാണ് (26) ചങ്ങരംകുളം എസ്.ഐ കെ.പി. മനേഷി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം മര്‍ദിച്ചതായി പറഞ്ഞ് തിങ്കളാഴ്ച രാത്രി ശുകപുരം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. കുറ്റിപ്പാലയിലെ ബി.ജെ.പി-സി.പി.എം സംഘര്‍ഷത്തി​െൻറ പാശ്ചാത്തലത്തില്‍ ചോദ്യം ചെയ്യാൻ ബാലനെ പലതവണ സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും വരാതിരുന്ന സാഹചര്യത്തിലാണ് വീട്ടിലെത്തിയതെന്നും വീട്ടുകാരോട് ഇക്കാര്യം പറയുക മാത്രമാണ് ചെയ്തതെന്നും എസ്.ഐ കെ.പി. മനേഷ് പറഞ്ഞു. മർദനാരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. 'ഡ്രൈവർ തസ്തിക സൃഷ്ടിക്കണം' മലപ്പുറം: ജില്ലയിലെ പഞ്ചായത്തുകളിലും ഇതര വകുപ്പുകളിലും ഡ്രൈവർ തസ്തികകൾ സൃഷ്ടിച്ച് പി.എസ്.സി നിയമനം ത്വരിതപ്പെടുത്തണമെന്ന് എൽ.ഡി.സി ഡ്രൈവർ റാങ്ക് ഹോൾഡേഴ്സ് യോഗം ആവശ്യപ്പെട്ടു. കെ.ജി.ഡി.എ ജില്ല സെക്രട്ടറി വി. ചക്രപാണി ഉദ്ഘാടനം ചെയ്തു. യൂനുസ് ഒതായി അധ്യക്ഷത വഹിച്ചു. ഫഹദ് മുള്ളമ്പാറ സ്വാഗതവും ജാഫർ അരീക്കോട് നന്ദിയും പറഞ്ഞു. നിലൂഫർ ഇരുമ്പുഴി, രഞ്ജിത് അഴിഞ്ഞിലം, പ്രിനീഷ് പാലപ്പെട്ടി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി.എച്ച്. ജാഫർ മലപ്പുറം (പ്രസി) രാമകൃഷ്ണൻ വെണ്ടല്ലൂർ (സെക്ര) ദിനേശ് മങ്കട (ട്രഷ).
Show Full Article
TAGS:LOCAL NEWS 
Next Story