Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഷുഹൈബ്​ വധം:...

ഷുഹൈബ്​ വധം: പിടിയിലായവർ സി.പി.എമ്മുകാർ^ഡി.ജി.പി

text_fields
bookmark_border
ഷുഹൈബ് വധം: പിടിയിലായവർ സി.പി.എമ്മുകാർ-ഡി.ജി.പി കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിൽ അറസ്റ്റിലായ ആകാശ്, റിജിൻ രാജ് എന്നിവർ യഥാർഥ പ്രതികൾ തന്നെയാണെന്ന് ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാൻ. പിടിയിലായവർ സി.പി.എമ്മുകാരാണ്. എന്നാൽ, കൊലക്കു പിന്നിൽ നേതാക്കൾ ഉൾപ്പെട്ട ഗൂഢാലോചനയുണ്ടോയെന്ന് വ്യക്തമല്ല. തെളിവു കിട്ടിയാൽ ഗൂഢാലോചനയും അേന്വഷിക്കുമെന്നും ഡി.ജി.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊലപാതകവുമായി പാർട്ടിക്ക് ബന്ധമില്ലെന്ന സി.പി.എം വാദം തള്ളുന്നതാണ് ഡി.ജി.പിയുടെ പ്രസ്താവന. അഞ്ചു ദിവസമായി നിരവധി ഇടങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി പ്രതികളെ പുകച്ച് പുറത്തുചാടിക്കുകയാണുണ്ടായത്. കീഴടങ്ങിയെന്ന വിവരം തെറ്റാണ്. തോലമ്പ്ര എന്ന സ്ഥലത്തുവെച്ച് ഇരുവരെയും െപാലീസ് പിടികൂടുകയായിരുന്നു. പിടിയിലായ ഇരുവരും ഷുഹൈബിനെ വെട്ടിക്കൊല്ലുന്നതിൽ നേരിട്ട് പെങ്കടുത്തവരാണ്. പ്രതികളെ പിടികൂടാൻ ആരുമായും ചർച്ചക്ക് നിന്നിട്ടില്ല. കൊലയിൽ പെങ്കടുത്തവരെ തന്നെയാണ് പിടികൂടിയത്. ഒളിവിൽ കഴിയുന്ന മറ്റു പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ഇൗ ഘട്ടത്തിൽ വെളിപ്പെടുത്താനാവില്ല. പൊലീസ് ഒാഫിസർമാർ തമ്മിൽ തർക്കമുണ്ടെന്ന വാർത്തകൾ തെറ്റാണ്. രാഷ്ട്രീയ സമ്മർദം ഉണ്ടായിട്ടില്ല. ഷുഹൈബി​െൻറ പിതാവി​െൻറ മൊഴിയെടുക്കാൻ പൊലീസ് മഫ്തിയിൽ വീട്ടിൽ ചെന്നിട്ടുണ്ട്. ഡമ്മി പ്രതികളെ പിടികൂടി കേസ് അവസാനിപ്പിക്കാൻ പൊലീസ് തയാറല്ല. അതിനാലാണ് അറസ്റ്റിന് സമയമെടുക്കുന്നതെന്നും ഡി.ജി.പിയും എസ്.പി വിക്രം സിങും പറഞ്ഞു. അതിനിടെ, ഷുഹൈബിനെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും നടക്കാൻ കഴിയാത്തവിധം കാൽ വെട്ടുക മാത്രമായിരുന്നു ലക്ഷ്യമെന്നും ആകാശ്, റിജിൻ രാജ് എന്നിവരുടെ മൊഴി. സി.പി.എം പ്രാദേശിക നേതൃത്വത്തി​െൻറ അറിവോടെയാണ് അക്രമമെന്നും ഇവർ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story