Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകണ്ണൂരിലെ കൊലപാതക...

കണ്ണൂരിലെ കൊലപാതക രാഷ്​ട്രീയം അപമാനം ^കാനം

text_fields
bookmark_border
കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം അപമാനം -കാനം മണ്ണാർക്കാട്: കണ്ണൂരിൽ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ സമൂഹത്തിന് അപമാനമാണെന്നും ഇതുവരെ കണ്ണൂരിൽ കൊലപാതകത്തിൽ പ്രതി ചേർക്കപ്പെടാത്ത പ്രസ്ഥാനമാണ് സി.പി.ഐയെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി.പി.ഐ പാലക്കാട് ജില്ല സമ്മേളനത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. രാഷ്ട്രീയ കൊലപാതകം ആര് നടത്തിയാലും തെറ്റാണ്. ന്യായീകരിക്കാനാകില്ല. വകുപ്പുകളെക്കുറിച്ചുള്ള വിമർശനം സി.പി.ഐയുടെ മന്ത്രിമാർക്കെതിരെ വ്യക്തിപരമായുള്ളതല്ല. വിമർശനം പാർട്ടി പരിശോധിക്കുമെന്നും ഭരണം കാര്യക്ഷമമാക്കാൻ ഇടപെടലുകളുണ്ടാകുന്നത് നല്ലതാണെന്നും കാനം ചൂണ്ടിക്കാട്ടി. കോൺഗ്രസുമായുള്ള തെരഞ്ഞെടുപ്പ് ധാരണ 2019ൽ ചർച്ച ചെയ്യേണ്ടതാണ്. കേരളത്തിലെ സാഹചര്യമല്ല ദേശീയതലത്തിൽ. കേരളത്തിൽ ബി.ജെ.പിയെ നേരിടാൻ ഇടതുമുന്നണി ശക്തമാണ്. കോൺഗ്രസ് ധാരണ വേണ്ടെന്ന നിലപാട് സി.പി.എം നേരത്തേയും എടുത്തിട്ടുണ്ടെന്നും പിന്നീട് ദേശീയ സാഹചര്യത്തിനനുസരിച്ച് നീക്കുപോക്കുണ്ടായിട്ടുണ്ടെന്നും കാനം സൂചിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story