Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപിണറായി സര്‍ക്കാര്‍...

പിണറായി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിെൻറ ബി ടീം ^കെ. മുരളീധരന്‍

text_fields
bookmark_border
പിണറായി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരി​െൻറ ബി ടീം -കെ. മുരളീധരന്‍ ആനക്കര: കേന്ദ്രത്തിലുള്ള ബി.ജെ.പി സര്‍ക്കാരി​െൻറ ബി ടീമാണ് കേരളത്തിലെ പിണറായി സര്‍ക്കാരെന്ന് കെ. മുരളീധരന്‍ എം.എല്‍.എ. ചുവപ്പ് ഭീകരതക്കെതിരെ കപ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കുമ്പിടിയില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷത്തി​െൻറ പേരില്‍ അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ ശുഹൈബ് ഉള്‍പ്പെടെയുള്ള ന്യൂനപക്ഷക്കാരെ കൊന്നൊടുക്കിയാണ് സംരക്ഷകരാകുന്നതെന്നും മുരളീധരന്‍ പറഞ്ഞു. യോഗത്തില്‍ പി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വി.ടി. ബല്‍റാം എം.എല്‍.എ, സി.വി. ബാലചന്ദ്രന്‍, കെ.വി. മരക്കാര്‍, കെ. മുഹമ്മദ്, സി.ടി. സെയ്തലവി, വിന്‍സൻറ് കാട്ടുക്കര, അയ്യപ്പൻ മാസ്റ്റര്‍, പി. ബാലന്‍, പി.കെ. ബഷീര്‍, ബാബു നാസര്‍, മാധവദാസ്, സുനില്‍ദാസ്, സ്വാലിഹ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story