Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുലാമന്തോളിൽ കടയിൽ...

പുലാമന്തോളിൽ കടയിൽ മോഷണം

text_fields
bookmark_border
പുലാമന്തോൾ: ടൗണിലെ കച്ചവട സ്ഥാപനത്തിൽ വീണ്ടും കള്ളൻ കയറി. പെരിന്തൽമണ്ണ റോഡിൽ പ്രവർത്തിക്കുന്ന കുന്നക്കാവ് സ്വദേശി റഷീദി​െൻറ ഉടമസ്ഥതയിലുള്ള പെയിൻറ് ഹൗസ് എന്ന സ്ഥാപനത്തിലാണ് മോഷണം. തിങ്കളാഴ്ച രാവിലെ സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് വിവരമറിഞ്ഞത്. ഷട്ടറി​െൻറ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്. ചില്ലറ നൽകാനായി സൂക്ഷിച്ച ആയിരത്തോളം രൂപ നഷ്ടപ്പെട്ടതായി സ്ഥാപനയുടമ അറിയിച്ചു. ദിവസങ്ങൾക്ക് മുമ്പ് പുലാമന്തോൾ പുഴ റോഡിൽ പ്രവർത്തിക്കുന്ന ബിസ്മി േട്രഡേഴ്സിലും പൂട്ട് തകർത്ത് 40,000 രൂപ കവർന്നിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story