Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപഞ്ചായത്ത് ദിനാഘോഷം ...

പഞ്ചായത്ത് ദിനാഘോഷം കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്ത് ഒരുക്കി മങ്കട

text_fields
bookmark_border
മങ്കട: പെരിന്തല്‍മണ്ണയില്‍ രണ്ട് ദിവസങ്ങളിലായി നടന്ന സംസ്ഥാന പഞ്ചായത്ത് ദിനാഘോഷത്തില്‍ മങ്കട പഞ്ചായത്തി​െൻറ സ്റ്റാള്‍ ശ്രദ്ധേയമായി. കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്ത് എന്ന ആശയത്തിലേക്ക് ജില്ലയിലാദ്യമായി കയര്‍ ഭൂവസ്ത്രം പദ്ധതി ഫലപ്രദമാക്കി മങ്കട പഞ്ചായത്ത് നടപ്പാക്കിയിരുന്നു. സംസ്ഥാന ധനകാര്യ മന്ത്രി തോമസ് ഐസക്ക്, തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീല്‍, മുന്‍മന്ത്രി പാലോളി മുഹമ്മദ്കുട്ടി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സ്റ്റാള്‍ സന്ദര്‍ശിച്ചു. ചിത്രം: Mankada Panchayath: മങ്കട പഞ്ചായത്തി​െൻറ സ്റ്റാള്‍ ധനകാര്യ മന്ത്രി തോമസ് ഐസക്ക് സന്ദര്‍ശിക്കുന്നു സ്‌കൂളിന് പാത്രങ്ങള്‍ നല്‍കി മങ്കട: കൂട്ടില്‍ എ.എം.യു.പി സ്‌കൂളിലെ മുഴുവന്‍ വിദ്യാർഥികള്‍ക്കും ഉച്ചഭക്ഷണത്തിനായി മങ്കട ഗ്രാമപഞ്ചായത്ത് വക സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും നല്‍കി. സ്‌കൂള്‍ അസംബ്ലിയില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് അംഗങ്ങളായ യു.പി. നൗഷാദ്, സി.കെ. സുബൈദ എന്നിവര്‍ വിതരണം നിര്‍വഹിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപിക പി. സഈദ, മാനേജര്‍, പി. ജമാലുദ്ദീന്‍, പി.ടി.എ പ്രസിഡൻറ് കെ. വീരാന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story