Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവായനയിലൂടെ മാത്രമേ...

വായനയിലൂടെ മാത്രമേ വിദ്യാർഥികളിൽ സർഗവൈഭവവും മൂല്യബോധവും വളർത്തിയെടുക്കാൻ കഴിയൂ ^അലൻ ടിറ്റ്​ലി

text_fields
bookmark_border
വായനയിലൂടെ മാത്രമേ വിദ്യാർഥികളിൽ സർഗവൈഭവവും മൂല്യബോധവും വളർത്തിയെടുക്കാൻ കഴിയൂ -അലൻ ടിറ്റ്ലി കോട്ടക്കൽ: വിദ്യാർഥികളിൽ സർഗവൈഭവവും മൂല്യേബാധവും വളർത്താൻ ഏറ്റവും നല്ല മാർഗം വായനയാണെന്ന് റോയൽ െഎറിഷ് അക്കാദമി അംഗവും പ്രമുഖ െഎറിഷ് സാഹിത്യകാരനുമായ അലൻ ടിറ്റ്ലി അഭിപ്രായപ്പെട്ടു. കോട്ടക്കൽ പീസ് പബ്ലിക് സ്കൂൾ വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹംദി മുഹമ്മദ് ശാക്കിർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മാധ്യമ പ്രവർത്തകരായ പ്രമേഷ് കൃഷ്ണ, രമേഷ് ആതവനാട്, സന്ദീപ് കെ. നായർ, സജീവ സലീം, സന്തോഷ് ക്രിസ്റ്റിൽ എന്നിവരെ ആദരിച്ചു. അലൻ ടിറ്റ്ലി പുരസ്കാരങ്ങൾ സമ്മാനിച്ചു. ഗാനരചയിതാവ് കാനേഷ് പൂനൂർ മുഖ്യപ്രഭാഷണം നടത്തി. വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർഥികൾക്കുള്ള അവാർഡുകൾ മലപ്പുറം സഹോദയ പ്രസിഡൻറ് എം. അബ്ദുൽ നാസർ വിതരണം ചെയ്തു. തുടർന്ന് വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. സ്കൂൾ ചെയർമാൻ ഡോ. പി.എ. കബീർ, പ്രിൻസിപ്പൽ എം. ജൗഹർ, പീസ് ഫൗണ്ടേഷൻ ട്രെയിനിങ് ഹെഡ് അബ്ദുൽ ശരീഫ്, വൈസ് പ്രിൻസിപ്പൽമാരായ എസ്. സ്മിത, പി. മുഹമ്മദ് യാസിർ, കെ.ജി. ഹെഡ്മിസ്ട്രസ് ഇ. ശ്രീദേവി, പ്രോഗ്രാം കോഒാഡിനേറ്റർ പി. ജംഷീർ എന്നിവർ സംസാരിച്ചു. കെ. സിനാൻ സ്വാഗതവും ഹലീഫ ജന്ന നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story