Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനുസ്മരണം 21ന്

അനുസ്മരണം 21ന്

text_fields
bookmark_border
നിലമ്പൂര്‍: അമല്‍ സാംസ്‌കാരിക പഠന ഗവേഷണ കേന്ദ്രത്തി‍​െൻറ ആഭിമുഖ്യത്തില്‍ നിലമ്പൂര്‍ യതീംഖാന സ്ഥാപന നേതാക്കളായ നാലകത്ത് ബീരാന്‍ ഹാജി, ഡോ. എം. ഉസ്മാന്‍ അനുസ്മരണ പ്രഭാഷണം 21ന് രാവിലെ 10.30ന് നിലമ്പൂരില്‍ നടക്കും. പീവീസ് ഓഡിറ്റോറിയത്തില്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പി.വി. അബ്ദുല്‍ വഹാബ് എം.പി അധ്യക്ഷനാവും. 'ഇന്ത്യന്‍ ജനാധിപത്യവും ന്യൂനപക്ഷങ്ങളും' വിഷയത്തില്‍ എം.ഐ. തങ്ങള്‍ പ്രഭാഷണം നടത്തും. കുടുംബശ്രീ സഹയാത്രാസംഗമം പൂക്കോട്ടുംപാടം: അമരമ്പലത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സഹയാത്രാസംഗമം നടത്തി. പി.വി. അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ മായ ശശികുമാർ അധ്യക്ഷത വഹിച്ചു. പൂക്കോട്ടും പാടം എസ്.ഐ അമൃതരംഗൻ, കാളികാവ് ബി.ഡി.ഒ കേശവദാസ് തുടങ്ങിയവര്‍ വിവിധവിഷയങ്ങളില്‍ ക്ലാെസടുത്തു. അമരമ്പലം ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി ഐ. അബ്ദുൽ റഷീദ്, പി. ശിവാത്മജൻ, കരുമത്തിൽ രാജ് മോഹൻ, കുടുംബശ്രീ സി.ഡി.എസ് വൈസ് ചെയർപേഴ്സൻ കെ.വി. കോമളം എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് ഓഫിസ് പരിസരത്തുനിന്നും ആരംഭിച്ച ഘോഷയാത്രക്ക് സി.ഡി.എസ് അംഗങ്ങളും കുടുംബശ്രീ പ്രവർത്തകരും നേതൃത്വം നൽകി. വയോജനങ്ങള്‍ക്ക് പ്രത്യേക പരിഗണന വേണം -വയോജന ഗ്രാമസഭ കരുളായി: വയോജനങ്ങള്‍ക്ക് പഞ്ചായത്തിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പ്രത്യേക പരിഗണന നല്‍കണമെന്ന് വയോജന ഗ്രാമസഭ ആവശ്യപ്പെട്ടു. 60 കഴിഞ്ഞവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കണമെന്നും നിര്‍ദേശം വന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അസൈനാർ വിശാരിയിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ. ഷെരീഫ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി. സുനീർ, കെ. മനോജ്, പഞ്ചായത്ത് അംഗങ്ങളായ ഖദീജ, മുഹമ്മദലി തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story