Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതമിഴ്​നാട്​ മോഡൽ...

തമിഴ്​നാട്​ മോഡൽ പൊതുജനാരോഗ്യം; ചട്ടങ്ങള്‍ക്ക് രൂപംനൽകും

text_fields
bookmark_border
തമിഴ്നാട് മോഡൽ പൊതുജനാരോഗ്യം; ചട്ടങ്ങള്‍ക്ക് രൂപംനൽകും തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ക്കായി പൊതുജനാരോഗ്യ കേഡര്‍ രൂപവത്കരിക്കുന്നതിന് പ്രത്യേക ചട്ടങ്ങള്‍ക്ക് രൂപംനൽകും. അതേസമയം, ഡോക്ടര്‍മാരുടെ നിലവിലെ കേഡറുകള്‍ പുനർനിര്‍ണയിക്കുന്നതിന് വീണ്ടും ഓപ്ഷന്‍ സ്വീകരിക്കണമെന്ന നിര്‍ദേശം തള്ളി. ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ വിളിച്ച ഡോക്ടര്‍മാരുടെ സംഘടനകളുടെ യോഗത്തിലാണ് നിര്‍ദേശം ഉയര്‍ന്നത്. സീനിയോറിറ്റി സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്കയെത്തുടര്‍ന്നാണ് വീണ്ടും ഓപ്ഷന്‍ വിളിക്കണമെന്ന നിര്‍ദേശം ഉപേക്ഷിച്ചത്. ഡെങ്കിപ്പനി അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ ഓരോവര്‍ഷവും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പി​െൻറ താഴെത്തട്ട് ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പബ്ലിക് ഹെല്‍ത്ത് കേഡറിന് രൂപംനൽകാന്‍ ആലോചിക്കുന്നത്. പബ്ലിക് ഹെല്‍ത്ത് കേഡറിലേക്ക് മാറുന്ന ഡോക്ടര്‍മാരുടെ യോഗ്യത നിശ്ചയിക്കുന്നതുസംബന്ധിച്ച് തുടര്‍ചര്‍ച്ചകള്‍ നടത്തും. സംഘടനകളുടെ നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് രൂപരേഖ തയാറാക്കാന്‍ ആരോഗ്യഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story