Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസെറ്റോ ജാഥക്ക്...

സെറ്റോ ജാഥക്ക് നിലമ്പൂരില്‍ ഇന്ന് സ്വീകരണം

text_fields
bookmark_border
നിലമ്പൂര്‍: സെറ്റോ സംസ്ഥാന ചെയര്‍മാന്‍ എന്‍. രവികുമാര്‍ നയിക്കുന്ന പ്രതിധ്വനി ജാഥക്ക് നിലമ്പൂരില്‍ ചൊവ്വാഴ്ച സ്വീകരണം നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് മൂന്നരക്ക് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന യോഗം സംസ്‌കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് ഉദ്ഘാടനം ചെയ്യും. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.ടി. അജ്മല്‍ മുഖ്യപ്രഭാഷണം നടത്തും. ഫെബ്രുവരി 15ന് ആരംഭിച്ച ജാഥ മാര്‍ച്ച് മൂന്നിന് തിരുവനന്തപുരത്ത് സമാപിക്കും. വാര്‍ത്തസമ്മേളനത്തില്‍ എന്‍.ജി.ഒ അസോസിയേഷന്‍ ജില്ല ട്രഷറര്‍ സി. വിഷ്ണുദാസ്, നിലമ്പൂര്‍ ബ്രാഞ്ച് പ്രസിഡൻറ് കെ.പി. പ്രശാന്ത്, സെക്രട്ടറി കെ. മിഥിലേഷ്, സെറ്റോ താലൂക്ക് ചെയര്‍മാന്‍ കെ. ഷബീറലി, സി. ജയേഷ് എന്നിവര്‍ പങ്കെടുത്തു. ഡി.എഫ്.ഒക്ക് യാത്രയയപ്പ് നല്‍കി നിലമ്പൂര്‍: നോര്‍ത്ത് ഡിവിഷന്‍ ഡി.എഫ്.ഒയായിരുന്ന ഡോ. ആര്‍. ആടലരശന് ഫോറസ്റ്റ് പ്രൊട്ടക്ടിവ് സ്റ്റാഫ് അസോസിയേഷന്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. പാലക്കാട് ഈസ്റ്റ് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് ഓഫിസറായി സ്ഥാനക്കയറ്റം ലഭിച്ചതോടെയാണ് സ്ഥലമാറ്റമായത്. നിലമ്പൂര്‍ വനം വകുപ്പ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് പുതുതായി ചുമതലയേറ്റ ഡി.എഫ്.ഒ വാര്‍ക്കാദ് യോഗേഷ് മില്‍കാന്ത് ഉദ്ഘാടനം ചെയ്തു. സംഘടന ജില്ല ചെയര്‍മാന്‍ പി. അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍.പി. പ്രദീപ് കുമാര്‍, എ.ബി.സി.എഫ് ഖുറൈ ശ്രീനിവാസന്‍, എടവണ്ണ റേഞ്ച് ഓഫിസര്‍ അബ്ദുല്‍ ലത്തീഫ് തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. ആര്‍. ആടലരശന്‍ മറുപടി പ്രസംഗം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story