Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉപ്പടയില്‍ കുടുംബ...

ഉപ്പടയില്‍ കുടുംബ നവീകരണ ധ്യാനവും ഇടവക തിരുനാളും നാളെ മുതല്‍

text_fields
bookmark_border
എടക്കര: ഉപ്പട സ​െൻറ് പോള്‍സ് മലങ്കര കത്തോലിക്ക ദേവാലയത്തില്‍ കുടുംബ നവീകരണ ധ്യാനവും ഇടവക തിരുനാളും ബുധനാഴ്ച ആരംഭിക്കും. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകീട്ട് അഞ്ചിന് കുര്‍ബാന, ആറിന് ധ്യാനം, എട്ടരക്ക് സമാപനാശീര്‍വാദം എന്നിവ നടക്കും. ഫാ. വില്‍സണ്‍ കൊച്ചുപ്ലാക്കലും സംഘവും ധ്യാനത്തിന് നേതൃത്വം നല്‍കും. ശനിയാഴ്ച വൈകീട്ട് നാലരക്ക് ഇടവക വികാരി ഫാ. മാര്‍ട്ടിന്‍ വിലങ്ങുപാറയില്‍ തിരുനാള്‍ കൊടിയേറ്റ് നടത്തും. നാലേമുക്കാലിന് പൂര്‍വികരെ അനുസ്മരിക്കല്‍, അഞ്ചിന് കുര്‍ബാന, തുടർന്ന് ഫാ. ജോബ് പുതുപറമ്പിലി​െൻറ വചനപ്രഘോഷണം എന്നിവ നടക്കും. ആറരക്ക് ചാത്തംമുണ്ട കുരിശടിയിലേക്ക് ആഘോഷമായ തിരുനാള്‍ റാസ, സമാപനാശീര്‍വാദം, വാദ്യമേളങ്ങള്‍ എന്നിവ നടക്കും. ഞായറാഴ്ച രാവിലെ ഒമ്പതരക്ക് പ്രഭാത പ്രാര്‍ഥന നടക്കും. പത്തിന് ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഫാ. ഡേവിഡ് ആലിങ്കല്‍, ഫാ. ഗീവര്‍ഗീസ് മഠത്തില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് കുരിശടിയിലേക്ക് പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവയുണ്ടാകും. നൂല്‍നൂല്‍പ്പ് കേന്ദ്രത്തിന് ശിലയിട്ടു എടക്കര: ചുങ്കത്തറ ഗ്രാമപഞ്ചായത്തില്‍ ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടുകൂടി നിര്‍മിക്കുന്ന കോട്ടേപ്പാടം നൂല്‍നൂല്‍പ്പ് കേന്ദ്രത്തി​െൻറ തറക്കല്ലിടല്‍ ജില്ല പഞ്ചായത്ത് അംഗം ഷേര്‍ളി വര്‍ഗീസ്, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഗതന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. സ്വപ്ന അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പരപ്പന്‍ ഹംസ, പഞ്ചായത്ത് അംഗങ്ങളായ ഒ.ടി. പ്രഭാവതി, റിയാസ് ചുങ്കത്തറ, സി.കെ. സുരേഷ്, വിവിധ കക്ഷിനേതാക്കളായ പാനായില്‍ ജേക്കബ്, സി.ഡി. സെബാസ്റ്റ്യന്‍, ദിലീപ് കോട്ടേപ്പാടം, ബിജുലാല്‍, സരോജിനി, ചെറിയാന്‍, വിനോദ്, മുബീന എന്നിവര്‍ സംസാരിച്ചു. ജില്ല പഞ്ചായത്ത് 15 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം, ചുങ്കത്തറ പഞ്ചായത്ത് അഞ്ച് ലക്ഷവുമാണ് നൂല്‍നൂല്‍പ്പ് കേന്ദ്രത്തിന് അനുവദിച്ചിട്ടുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story