Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമനോരോഗിയായ യാചക​െൻറ...

മനോരോഗിയായ യാചക​െൻറ കീറസഞ്ചിയിൽ ആയിരങ്ങൾ

text_fields
bookmark_border
നിലമ്പൂര്‍: മനോനില തെറ്റിയതിനെ തുടർന്ന് കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച മഹാരാഷ്ട്ര സ്വദേശിയായ യാചക​െൻറ താമസസ്ഥലത്തെ തുണിസഞ്ചികളിലും മറ്റും ഉണ്ടായിരുന്നത് ആയിരങ്ങള്‍. ചന്തക്കുന്ന്-കരുളായി റോഡരികിലെ ഷെഡില്‍ തിങ്കളാഴ്ച മരുത സ്വദേശിയായ ആക്രി കച്ചവടക്കാരന്‍ സഞ്ചികള്‍ പരിശോധിച്ചപ്പോഴാണ് നാണയത്തുട്ടുകളും നോട്ടുകളും കണ്ടത്. ചില്ലറക്ക് പകരം നോട്ടിന് ഇയാൾ സമീപത്ത് ജോലിയിലുണ്ടായിരുന്ന ഹോംഗാര്‍ഡിനെ സമീപിക്കുകയായിരുന്നു. സംശയം തോന്നി ഹോംഗാര്‍ഡ് വിവരമറിയച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി ചോദ‍്യം ചെയ്തതോടെയാണ് വിവരങ്ങൾ അറിഞ്ഞത്. പിന്നീട്ട് യാചകൻ താമസിച്ചിരുന്ന ഷെഡിൽ നടത്തിയ പരിശോധനയിലാണ് ചെറു ഭാണ്ഡങ്ങളിലും മറ്റുമായി സൂക്ഷിച്ചിരുന്ന കൂടുതൽ പണം കണ്ടെത്തിയത്. നാണയത്തുട്ടുകളാണ് അധികവും. നൂറു മുതൽ താഴേക്കുള്ള നോട്ടുകളുമുണ്ട്. ഇവയിൽ പലതും കാലപ്പഴക്കംകൊണ്ട് മുഷിഞ്ഞുപോയിട്ടുണ്ട്. പണം നിലമ്പൂർ പൊലീസ് എണ്ണിത്തിട്ടപ്പെടുത്തി വരികയാണ്. മാസങ്ങള്‍ക്ക് മുമ്പാണ് യാചകനെ മനോനില തെറ്റിയതിനെ തുടർന്ന് സന്നദ്ധ പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് കോഴിക്കോട് കുതിരവട്ടം ആശുപത്രിയില്‍ എത്തിച്ചത്. പണം എണ്ണി തിട്ടപ്പെടുത്തിയ ശേഷം ഇയാളുടെ ചികിത്സക്കും മറ്റും ഉപകരിക്കുന്ന രീതിയില്‍ നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് സി.ഐ കെ.എം. ബിജു പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story