Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമതസൗഹാർദം...

മതസൗഹാർദം കാലഘട്ടത്തി​െൻറ ആവശ്യകത ^ഹൈദരലി തങ്ങള്‍

text_fields
bookmark_border
മതസൗഹാർദം കാലഘട്ടത്തി​െൻറ ആവശ്യകത -ഹൈദരലി തങ്ങള്‍ തിരൂരങ്ങാടി: മതസൗഹാർദം കാലഘട്ടത്തി​െൻറ ആവശ്യകതയാണെന്നും ദാനധർമങ്ങളിലും സഹായങ്ങളിലും അന്യമതസ്ഥരെക്കൂടി ഉൾപ്പെടുത്തണമെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തിരൂരങ്ങാടി യതീംഖാന പ്ലാറ്റിനം ജൂബിലി ആഘോഷത്തി​െൻറ ഭാഗമായ സൗഹൃദ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. കെ.എം. മൗലവിയുടെയും എം.കെ. ഹാജിയുടെയും ത്യാഗോജ്ജ്വല ജീവിതത്തി​െൻറ പ്രതിഫലമാണ് തിരൂരങ്ങാടി യതീംഖാനയെന്നും തങ്ങള്‍ പറഞ്ഞു. പ്രഫ. എന്‍.വി. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി മുഖ്യപ്രഭാഷണം നടത്തി. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി ഗുരുരത്‌നം ജ്ഞാന തപസ്വി, ഒാള്‍ കേരള കത്തോലിക് കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ ചെമ്പുകണ്ടത്തില്‍, കവി പി.കെ. ഗോപി, ഐ.എസ്.എം പ്രസിഡൻറ് ഡോ. എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി, അഡ്വ. പി.എം.എ. സലാം, എ.വി. അബ്ദുല്ല, കെ.പി.എ. മജീദ്, നൗഷാദ് മണ്ണിശ്ശേരി, എം.എ. കരീം, എം.കെ. ബാവ, സി.എച്ച്. മഹ്മൂദ് ഹാജി, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, കെ.പി.സി.സി സെക്രട്ടറി കെ.പി അബ്ദുല്‍ മജീദ്, ഡോ. ഇ.കെ. അഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു. രാവിലെ നടന്ന പ്രതിഭസംഗമം കാലിക്കറ്റ് സർവകലാശാല വി.സി ഡോ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. പി.എസ്.എം.ഒ കോളജ് പ്രിന്‍സിപ്പൽ ഡോ. കെ. അസീസ് അധ്യക്ഷത വഹിച്ചു. ജില്ല സോഷ്യല്‍ വെല്‍ഫെയര്‍ ഓഫിസര്‍ കൃഷ്ണമൂര്‍ത്തി, ഇഖ്ബാല്‍ കല്ലുങ്ങല്‍, കെ.പി. മുഹമ്മദ് കുട്ടി, കെ. കുഞ്ഞിമരക്കാര്‍, എം. മുഹമ്മദ് കുട്ടി മുന്‍ഷി, ചാക്കീരി അബൂബക്കര്‍, ഒ. ഷൗക്കത്തലി മാസ്റ്റര്‍, വി.പി. സൈതലവി എന്നിവർ സംസാരിച്ചു. യതീംഖാന വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു. വൈകീട്ട് ജി.എസ്. പ്രദീപ് നയിച്ച ബ്രെയിന്‍ ബാറ്റില്‍ മെഗാക്വിസ് നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story