Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനവകേരള മിഷൻ...

നവകേരള മിഷൻ യാഥാർഥ്യമാക്കാൻ തദ്ദേശസ്​ഥാപന പിന്തുണ വേണം ^ധനമന്ത്രി

text_fields
bookmark_border
നവകേരള മിഷൻ യാഥാർഥ്യമാക്കാൻ തദ്ദേശസ്ഥാപന പിന്തുണ വേണം -ധനമന്ത്രി പെരിന്തൽമണ്ണ: പ്രാദേശിക സര്‍ക്കാറുകള്‍ സമഗ്ര പരിപാടികള്‍ ഏറ്റെടുക്കാൻ തയാറാകണമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. പഞ്ചായത്ത് ദിനാഘോഷ ഭാഗമായി നടന്ന 'നവകേരളം: വിവിധ മിഷനുകൾ' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തി‍​െൻറ മൊത്തം വികസനത്തിനായാണ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചിട്ടുള്ളതെന്നും മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഏകോപനചുമതല തദ്ദേശസ്ഥാപനങ്ങള്‍ക്കാണെന്നും മന്ത്രി പറഞ്ഞു. നവകേരള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാൻ പ്രാദേശിക സര്‍ക്കാറുകളുടെ ഐക്യം ആവശ്യമാണെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. കെ.എന്‍. ഹരിലാല്‍ പറഞ്ഞു. മലിനീകരണം പ്രധാന വെല്ലുവിളിയാണെന്നും പ്രാദേശിക സര്‍ക്കാറുകളുടെ ഏകോപനത്തിലൂടെ സമഗ്ര മാലിന്യസംസ്കരണ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഹരിതകേരള മിഷന്‍ വൈസ് ചെയര്‍പേഴ്സൻ ഡോ. ടി.എന്‍. സീമ ആവശ്യപ്പെട്ടു. മുൻമന്ത്രിമാരായ പാലോളി മുഹമ്മദ് കുട്ടി, കുട്ടി അഹമ്മദ് കുട്ടി എന്നിവർ സംബന്ധിച്ചു. ഛായാചിത്രം സമ്മാനിച്ച് പഞ്ചായത്ത് ക്ലര്‍ക്ക് പെരിന്തൽമണ്ണ: പഞ്ചായത്ത് ദിനാഘോഷ ഉദ്ഘാടനചടങ്ങില്‍ മുഖ്യാതിഥികളുടെ ഛായാചിത്രം തയാറാക്കി ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ക്ലര്‍ക്ക് ശ്രീകുമാര്‍ ശ്രദ്ധ നേടി. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാർ എന്നിവരുെട ചിത്രങ്ങളാണ് തയാറാക്കിയത്. ഉപഹാരമായി ഛായാചിത്രം കൈമാറി.
Show Full Article
TAGS:LOCAL NEWS 
Next Story