Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബഹുസ്വര സമൂഹത്തില്‍...

ബഹുസ്വര സമൂഹത്തില്‍ ക്രിയാത്മക ഇടപെടല്‍ അനിവാര്യം ^സാദിഖലി തങ്ങള്‍

text_fields
bookmark_border
ബഹുസ്വര സമൂഹത്തില്‍ ക്രിയാത്മക ഇടപെടല്‍ അനിവാര്യം -സാദിഖലി തങ്ങള്‍ തിരൂരങ്ങാടി: ബഹുസ്വര സമൂഹത്തില്‍ എല്ലാ വിഭാഗത്തെയും ഉള്‍ക്കൊള്ളാനുള്ള വിശാല മനസ്‌കതയും ക്രിയാത്മക ഇടപെടലുകളും അനിവാര്യമാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് അംഗത്വ കാമ്പയിൻ ഭാഗമായി ചെമ്മാട് ദാറുല്‍ഹുദ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച ലീഡേഴ്‌സ് പാര്‍ലമ​െൻറ് സമാപനസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സെയ്തലവി ഹാജി, യു. ശാഫി ഹാജി, ഹംസ ഹാജി, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, സി. യൂസുഫ് ഫൈസി, ബഷീര്‍ ഫൈസി ദേശമംഗലം, പി.എം. റഫീഖ് അഹമ്മദ് തിരൂര്‍ എന്നിവര്‍ പങ്കെടുത്തു. വിശുദ്ധ മാര്‍ഗത്തി​െൻറ പ്രബോധനമാണ് മുന്‍ഗാമികള്‍ പഠിപ്പിച്ചുതന്ന മാര്‍ഗമെന്ന് ഉദ്ഘാടനം ചെയ്ത സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ഓണംപിള്ളി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഹാശിറലി ശിഹാബ് തങ്ങൾ, സാബിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവര്‍ സംബന്ധിച്ചു. ഫഖ്‌റുദ്ദീന്‍ തങ്ങള്‍ ബഹ്‌റൈന്‍, മുസ്തഫ മുണ്ടുപറമ്പ്, സത്താര്‍ പന്തലൂര്‍, അഷ്‌റഫ് കടക്കൽ, എസ്.വി. മുഹമ്മദലി മാസ്റ്റര്‍ എന്നിവര്‍ വിഷയമവതരിപ്പിച്ചു. തിങ്കളാഴ്ച രാവിലെ കൗൺസിലേഴ്‌സ് അസംബ്ലി നടക്കും. ഉച്ചക്കുശേഷം ബാക്ക് ടു പാസ്റ്റ് സെഷന്‍ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story