Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒറ്റപ്പാലം കൗൺസിൽ...

ഒറ്റപ്പാലം കൗൺസിൽ യോഗത്തിലെ വാക്കേറ്റം: സെക്രട്ടറിക്കും സ്ഥിരംസമിതി അധ്യക്ഷനുമെതിരെ കേസ്

text_fields
bookmark_border
ഒറ്റപ്പാലം: നഗരസഭ കൗൺസിൽ യോഗത്തിലെ വാക്കേറ്റവുമായി ബന്ധപ്പെട്ട് സെക്രട്ടറിക്കും ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷനുമെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. നഗരസഭ സെക്രട്ടറി എം. സുഗതകുമാർ നൽകിയ പരാതിയിൽ സ്ഥിരംസമിതി അധ്യക്ഷൻ കെ.ബി. ശശികുമാറിനെതിരെ ശനിയാഴ്ച പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിറകെയാണ് ശശികുമാറി​െൻറ പരാതിയിൽ സെക്രട്ടറിക്കെതിരെയും ഞായറാഴ്ച കേസെടുത്തത്. ഭീഷണിപ്പെടുത്തിയെന്നാരോപിച്ചാണ് സെക്രട്ടറിക്കെതിരെ സ്വതന്ത്രാംഗം കൂടിയായ ശശികുമാർ പരാതി നൽകിയത്. അതേസമയം, കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന സെക്രട്ടറിയുടെ പരാതിയിലാണ് സ്ഥിരംസമിതി അധ്യക്ഷനെതിരായ കേസ്. കഴിഞ്ഞ വ്യഴാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലുണ്ടായ വാക്കേറ്റവും ൈകയാങ്കളിയുടെ വക്കോളമെത്തിയ വെല്ലുവിളികളുമാണ് പൊലീസ് സ്റ്റേഷനിലെത്താനിടയാക്കിയത്. നേരത്തേ സെക്രട്ടറി കൗൺസിലർമാർക്കെതിരെ നടത്തിയതായി പറയപ്പെടുന്ന മോശം പരാമർശങ്ങൾക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് വികസന സ്ഥിരംസമിതി അധ്യക്ഷൻ ഇ. പ്രഭാകരൻ അവതരിപ്പിച്ച പ്രമേയത്തെ തുടർന്നാണ് തർക്കം മൂർച്ഛിച്ചത്. തുടർന്ന് ഇരുവരും പൊലീസിൽ പരാതി നൽകുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story