Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെ.എസ്​.ആർ.ടി.സി ബസ്​...

കെ.എസ്​.ആർ.ടി.സി ബസ്​ പാതിവഴിയിൽ സർവിസ്​ നിർത്തി; യാത്രക്കാർ വലഞ്ഞു

text_fields
bookmark_border
മണ്ണാർക്കാട്: കെ.എസ്.ആർ.ടി.സി ബസ് പാതിവഴിയിൽ സർവിസ് അവസാനിപ്പിച്ചത് പ്രതിഷേധത്തിനിടയാക്കി. മണ്ണാർക്കാട്ടുനിന്ന് ഞായറാഴ്ച പുലർച്ച 5.30ന് ഒറ്റപ്പാലം-മായന്നൂർ പാലം വഴി തൃശൂരിലേക്ക് പുറപ്പെട്ട ബസാണ് ഒറ്റപ്പാലത്ത് സർവിസ് അവസാനിപ്പിച്ചത്. ഇതുകാരണം യാത്രക്കാർക്ക് ലക്ഷ്യസ്ഥാനത്തെത്താനായില്ല. സ്ഥിരമായി തൃശൂരിലേക്ക് സർവിസ് നടത്താറുള്ള ബസിൽ നിരവധി പേരാണ് വിവിധയിടങ്ങളിൽനിന്ന് കയറിയത്. 8.30ഓടെയാണ് ബസ് തൃശൂരിൽ എത്തേണ്ടിയിരുന്നത്. സ്വകാര്യ ബസ് സമരം കാരണം മണ്ണാർക്കാട്-ഒറ്റപ്പാലം റൂട്ടിൽ അധിക സർവിസ് നടത്താൻ വേണ്ടിയാണ് സർവിസ് ഒറ്റപ്പാലത്ത് അവസാനിപ്പിച്ചതെന്നും ഒറ്റപ്പാലത്തുനിന്ന് തൃശൂരിലേക്ക് കെ.എസ്.ആർ.ടി.സിയുടെ മറ്റ് ബസുകൾ സർവിസ് നടത്തുന്നതുകൊണ്ട് യാത്രക്കാർ പ്രയാസപ്പെടില്ലെന്നുമായിരുന്നു കെ.എസ്.ആർ.ടി.സി അധികൃതർ മാധ്യമ പ്രവർത്തകർക്ക് നൽകിയ വിശദീകരണം. സർവിസ് നിർത്തിയത് യാത്രക്കാരും ബസ് ജീവനക്കാരും തമ്മിൽ ഏറെ വാക്ക് തർക്കത്തിനുമിടയാക്കി. യാത്രക്കാരിൽ ചിലർ മണ്ണാർക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഫോണിൽ ബന്ധപ്പെട്ടപ്പോൾ വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും ആക്ഷേപമുണ്ട്. അപ്രതീക്ഷിതമായി യാത്രക്കാരെ പാതി വഴിയിലിറക്കിയതിനെതിരെ ഒറ്റപ്പാലം സ്വകാര്യ ബസ്സ്റ്റാൻഡിൽ ചില യാത്രക്കാർ ബസിൽ തന്നെ ഇരുന്ന് പ്രതിഷേധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story