Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതെക്കുവടക്ക്​...

തെക്കുവടക്ക്​ നടക്കുന്നവനൊന്നും മുന്നണിയിൽ കയറാനാവില്ല ^പന്ന്യൻ രവീന്ദ്രൻ

text_fields
bookmark_border
തെക്കുവടക്ക് നടക്കുന്നവനൊന്നും മുന്നണിയിൽ കയറാനാവില്ല -പന്ന്യൻ രവീന്ദ്രൻ മണ്ണാർക്കാട്: തെക്കുവടക്ക് നടക്കുന്നവനൊന്നും ഇടതുമുന്നണിയിൽ കയറാനാവില്ലെന്നും അങ്ങനെയുള്ളവരെ കയറ്റിയാൽ അത് തകരുമെന്നും സി.പി.ഐ കേന്ദ്ര സെക്രേട്ടറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ. സി.പി.ഐ പാലക്കാട് ജില്ല സമ്മേളനഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്നണിയിൽ പിൻവാതിലുകളില്ല. അധികാരത്തിനുവേണ്ടി ആദർശം പണയംവെക്കാൻ സി.പി.ഐയെ കിട്ടില്ല. രാജ്യം അപകടാവസ്ഥയിലാണ്. വോട്ടിനുവേണ്ടി എന്ത് നുണയും പറയുന്ന പ്രധാനമന്ത്രി മതാധിഷ്ഠിത രാഷ്ട്രീയം കളിക്കുകയാണെന്നും തീവ്രവർഗീയതയാണ് രാജ്യം ഭരിക്കുന്നതെന്നും പന്ന്യൻ പറഞ്ഞു. ബി.ജെ.പിയെ താഴെയിറക്കാൻ രാജ്യത്ത് വിശാല മതനിരപേക്ഷ കൂട്ടായ്മ വിപുലമാക്കണം. സാമ്പത്തികനയം മാറ്റിനിർത്തിയാൽ കോൺഗ്രസിനെക്കാൾ വെറുക്കപ്പെടേണ്ടത് ബി.ജെ.പി ആണെന്നും എന്നാൽ, അതിനർഥം കോൺഗ്രസുമായി ഐക്യം എന്നല്ലെന്നും പന്ന്യൻ ചൂണ്ടിക്കാട്ടി.
Show Full Article
TAGS:LOCAL NEWS 
Next Story