Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോ​െലളമ്പ്...

കോ​െലളമ്പ് നിക്ഷേപത്തട്ടിപ്പ്​: പ്രധാനപ്രതികളിലൊരാൾ അറസ്​റ്റിൽ

text_fields
bookmark_border
ചങ്ങരംകുളം: കോെലളമ്പ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രധാനപ്രതികളിലൊരാൾ അറസ്റ്റിൽ. കോെലളമ്പ് പുലിക്കാട് സ്വദേശി തെക്കുഞ്ചേരി കുഞ്ഞിമുഹമ്മദിനെയാണ് (58) ചങ്ങരംകുളത്ത് എസ്.ഐ കെ.പി. മനേഷി​െൻറ സഹായത്തോടെ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈ.എസ്.പി പി.എം. പ്രദീപ് അറസ്റ്റ് ചെയ്തത്. സാമ്പത്തികതട്ടിപ്പ് കേസില്‍ ശിക്ഷിക്കപ്പെട്ട് എട്ട് വര്‍ഷത്തോളം അബൂദബി ജയിലിലായിരുന്നു ഇയാൾ. അവിടെ 63 കേസുകളിലായാണ് ശിക്ഷ അനുഭവിച്ചത്. ഒന്നരമാസം മുമ്പാണ് നാട്ടിലെത്തിയത്. കോലെളമ്പ് നിക്ഷേപ പദ്ധതിയിലേക്ക് ഇയാള്‍ പലരില്‍നിന്ന് വാങ്ങിയ തുകക്ക് പിന്നീട് നല്‍കിയ ചെക്കുകള്‍ പണമില്ലാത്തതിനാല്‍ മടങ്ങിയിരുന്നു. കോെലളമ്പ് സ്വദേശി അവറാന്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. കോെലളമ്പ് നിക്ഷേപത്തട്ടിപ്പ് കേസില്‍ പ്രധാന പ്രതികളില്‍ പലരും ഇപ്പോഴും വിദേശത്താണ്. നിക്ഷേപകരുടെ പണം തിരിച്ചുകിട്ടാന്‍ ഒരു നടപടിയും ഇതുവരെ കൈക്കൊണ്ടിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരായ ക്രൈംബ്രാഞ്ച് എ.എസ്.ഐ ഷണ്‍മുഖദാസ്, എസ്.പി.ഒമാരായ ഷെരീഫ് തോടക്കല്‍, സുഭാഷ്, വിനോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പൊന്നാനി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story