Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെറ്റാമിൻ അനസ്​തേഷ്യ...

കെറ്റാമിൻ അനസ്​തേഷ്യ മരുന്ന്​

text_fields
bookmark_border
മലപ്പുറം: പിടികൂടിയ കെറ്റാമിൻ എന്ന മയക്കുമരുന്ന് ശസ്ത്രക്രിയ വേളയിൽ അനസ്തേഷ്യ മരുന്നായി ഉപയോഗിക്കുന്നതെന്ന് പൊലീസ്. ഇത് ലഹരിയാവശ്യത്തിന് ഉപയോഗിക്കുന്നത് നിേരാധിച്ചിട്ടുണ്ട്. നഗരങ്ങളിലെ മരുന്ന് കമ്പനികളിൽനിന്നായിരിക്കും കെറ്റാമിൻ പുറത്തുകടത്തുന്നതെന്നാണ് പൊലീസ് നിഗമനം. സിന്തറ്റിക് ഡ്രഗ്ഗായ ഇതി​െൻറ വളരെ കുറഞ്ഞ അളവ് മതി ലഹരിക്ക്. മരിജുവാന എന്ന മയക്കുമരുന്നിനോടൊപ്പം ചേർത്തും ഇത് ഉപയോഗിക്കുന്നവരുണ്ടെത്ര. ബ്രൗൺഷുഗർ അഫ്ഗാനിൽനിന്ന് എത്താനുള്ള സാധ്യതയും െപാലീസ് തള്ളിക്കളയുന്നില്ല. പിടിയിലായ വിമുക്ത ഭടൻ രാജസ്ഥാൻ ജോധ്പൂർ സ്വദേശിയായതിനാൽ ഇൗ നിലക്കുള്ള അന്വേഷണവും നടത്തുന്നുണ്ട്. സംസ്ഥാനത്ത് മയക്കുമരുന്ന് വിപണനവും ഉപയോഗവും വർധിച്ചെന്ന റിപ്പോർട്ടുകളുടെ വെളിച്ചത്തിൽ െഎ.ജി പി. വിജയൻ നോഡൽ ഒാഫിസറായി കേരള ആൻറി നാർക്കോട്ടിക് േഫാഴ്സ് രൂപവത്കരിച്ചിരുന്നു. ഇതി​െൻറ ഭാഗമായി ജില്ല പൊലീസ് സൂപ്രണ്ടി​െൻറ നേതൃത്വത്തിൽ മലപ്പുറം ജില്ലയിലും സ്ക്വാഡുകളുണ്ടാക്കി നിരീക്ഷണം ശക്തമാക്കിയതോടെയാണ് മയക്കുമരുന്ന് സംഘങ്ങൾ വലയിലായിത്തുടങ്ങിയത്. ആഴ്ചകൾക്ക് മുമ്പ് കരിപ്പൂർ വിമാനത്താവളത്തിൽ പൊലീസ് എം.ഡി.എം.എ എന്ന മയക്കുമരുന്ന് പിടികൂടിയിരുന്നു. പെരിന്തൽമണ്ണയിൽ വൻതോതിൽ കഞ്ചാവും പിടികൂടിയിരുന്നു. ഇതി​െൻറ തുടർച്ചയായാണ് അരീക്കോട്ടും മഞ്ചേരിയിലും മയക്കുമരുന്ന് വേട്ട നടന്നത്. പഴനിയിൽ കാഷായവേഷം ധരിച്ച് തെരുവുകച്ചവടക്കാർക്കിടയിൽ അലഞ്ഞാണ് അരീക്കോട് പൊലീസ് കൊടൈക്കനാൽ വരെ നീളുന്ന റാക്കറ്റി​െൻറ വേരുകൾ കണ്ടെത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story