Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനഗരം ചുവപ്പിച്ച് റെഡ്...

നഗരം ചുവപ്പിച്ച് റെഡ് വളൻറിയർ മാർച്ച്; സി.പി.ഐ ജില്ല സമ്മേളനത്തിന് മണ്ണാർക്കാട് തുടക്കം

text_fields
bookmark_border
മണ്ണാർക്കാട്: സി.പി.ഐ 23ാം പാർട്ടി കോൺഗ്രസി​െൻറ ഭാഗമായി നടക്കുന്ന പാലക്കാട് ജില്ല സമ്മേളനം റെഡ് വളൻറിയർ മാർച്ചോടെ മണ്ണാർക്കാട്ട് തുടങ്ങി. പൊതുസമ്മേളനം കേന്ദ്ര സെക്രേട്ടറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി കെ.പി. സുരേഷ് രാജ് അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ ജോസ് ബേബി സ്വാഗതം പറഞ്ഞു. കേന്ദ്ര പ്രവർത്തക സമിതിയംഗം കെ.ഇ. ഇസ്മായിൽ, റവന്യൂ മന്ത്രി ചന്ദ്രശേഖരൻ, വി. ചാമുണ്ണി, മുഹ്‌സിൻ എം.എൽ.എ, കെ.ഇ. ഹനീഫ, വിജയൻ കുനിശ്ശേരി, ഈശ്വരി രേശൻ, പി. ശിവദാസൻ, പാലോട് മണികണ്ഠൻ, മുരളീധരൻ നായർ എന്നിവർ സംസാരിച്ചു. ജില്ലയിലെ 11 മണ്ഡലം കമ്മിറ്റികളിൽ നിന്നായി 1000 റെഡ് വളൻറിയർമാരാണ് ചിട്ടയോടെ അണിനിരന്നത്. കുന്തിപ്പുഴയിൽ നിന്നാരംഭിച്ച മാർച്ച് പൊതുസമ്മേളന വേദിയായ നെല്ലിപ്പുഴയിലെ ചന്ദ്രശേഖരൻ നായർ നഗറിൽ എത്തിച്ചേർന്നു. മാർച്ച് കടന്നുപോയ ഭാഗങ്ങളിൽ വിവിധ പോഷക സംഘടനകൾ അഭിവാദ്യമർപ്പിച്ചു. ജില്ല സെക്രട്ടറി കെ.പി. സുരേഷ് രാജ് മാർച്ചിന് നേതൃത്വം നൽകി. ജില്ല സമ്മേളന ഭാഗമായി പ്രതിനിധി സമ്മേളനം തിങ്കളാഴ്ച രാവിലെ 9.30ന് കൊങ്ങശ്ശേരി കൃഷ്ണൻ നഗറിൽ നടക്കും. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story