Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാടം നികത്തി റോഡാക്കി...

പാടം നികത്തി റോഡാക്കി മാറ്റിയെന്ന് പരാതി

text_fields
bookmark_border
കോട്ടക്കൽ: പുത്തൂർ ബൈപാസ് റോഡ് ജങ്ഷനിൽ പാടം നികത്തി റോഡാക്കി മാറ്റിയെന്ന് പരാതി. മൂന്ന് സെേൻറാളം ഭൂമിയാണ് അധികൃതരെ കബളിപ്പിച്ച് റോഡാക്കി മാറ്റിയത്. പാടശേഖരമായ ഇവിടെ കാർഷിക പ്രവൃത്തികൾക്കിറങ്ങാൻ റാമ്പ് നിർമിക്കാൻ അനുമതി നൽകിയിരുന്നു. കൃഷിവകുപ്പി​െൻറ ഈ അനുമതിയിൽ വാഹനമിറക്കാൻ നീളത്തിൽ പടവു കെട്ടുകയായിരുന്നു. പരാതിയെ തുടർന്ന് അധികൃതർ നടപടിയെടുത്തെങ്കിലും കഴിഞ്ഞ ദിവസം രാത്രി മണ്ണിട്ട് നികത്തിയെന്നാണ് ആക്ഷേപം. വിഷയത്തിൽ നടപടി വേണമെന്നാവശ്യപ്പെട്ട് പുത്തൂരിലെ കർഷക സംഘം വില്ലേജ് ഓഫിസർക്ക് പരാതി നൽകി. പ്രവൃത്തികൾക്ക് ഒരു വിഭാഗം ഉദ്യോഗസ്ഥർ കൂട്ടുനിന്നതായും ആരോപണമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story