Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅമ്പലക്കടവ് പുഴയിൽ...

അമ്പലക്കടവ് പുഴയിൽ തടയണ നിർമിച്ചു

text_fields
bookmark_border
കാളികാവ്: അമ്പലക്കടവ് പുഴയിൽ യുവകൂട്ടായ്മ തടയണ നിർമിച്ചു. യൂത്ത് ലീഗി‍​െൻറ നേതൃത്വത്തിലാണ് നിർമാണം. വേനലെത്തും മുമ്പെ ജലക്ഷാമം രൂക്ഷമാവുകയും സമീപപ്രദേശങ്ങളിലെ ജലനിരപ്പ് താഴുകയും ചെയ്ത സാഹചര്യത്തിലാണിത്. ഒാരോ വർഷവും തൊഴിലുറപ്പ് പദ്ധതിയിൽ ജലസംരക്ഷണം ലക്ഷ്യമാക്കി പുഴങ്കല്ല് ചാക്കുകളിൽ നിറച്ച് തടയണ നിർമിക്കാറുണ്ട്. എന്നാൽ, ഇത്തരത്തിലുള്ള തടയണ നിർമാണത്തിന് സർക്കാർ നിയന്ത്രണം വന്നതോടെയാണ് സംഘടന രംഗത്തിറങ്ങിയത്. പി. ഉമ്മർ, കെ.ടി. അബ്ബാസ് എന്നിവർ സംസാരിച്ചു. ഹാരിസ് ഉമ്മാസ്, അമാനുല്ല അമ്പലക്കടവ്, കെ.ടി. ഫൈസൽ, വി. നിസാർ, സൽമാൻ പറാട്ടി, പി. ശബീർ, സി.കെ. ജമാൽ, പി. ബഷീർ, കെ.കെ. മുനവ്വർ, പി.വി. റംഷാദ്, എ. ജസീൽ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story